വനിതാ സംവരണ ബില്‍ രാജ്യസഭയില്‍
ദില്ലി: വനിതാ സംവരണ ബില്‍ ചൊവ്വാഴ്‌ച രാജ്യസഭയില്‍ അവതരിപ്പിയ്‌ക്കാന്‍ സാധ്യത. തിങ്കളാഴ്‌ച രാത്രി ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം ബില്‍ അവതരണവുമായി മുന്നോട്ടു പോകാനുള്ള തീരുമാനിച്ചതായാണ് അറിയുന്നത്.
നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ സഭയുടെ മേശപ്പുറത്തു വയ്‌ക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിച്ച സിപിഐ ജനറല്‍ സെക്രട്ടറി എ.പി ബര്‍ദന് ഉറപ്പു നല്‌കിയിരുന്നു.
വനിതകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് വനിതാ സംവരണ ബില്‍.
എന്നാല്‍ രാജ്യസഭ ചൊവ്വാഴ്‌ച പിരിയുന്നതിനാല്‍ ബില്‍ അവതരണം ഉണ്ടായാലും ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മണ്‍സൂണ്‍ സമ്മേളനത്തിലെ ഉണ്ടാകുവെന്നുറപ്പായിട്ടുണ്ട്.
ബില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പാസാകാന്‍ ഇടയില്ലെന്നു തന്നെയാണ് സൂചന. പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുവെന്ന നേട്ടവുമായി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയും.












Click it and Unblock the Notifications