ഉത്തരപുരത്തെ സവര്‍ണ മതില്‍ പൊളിച്ചു
മധുര: ഉസ്‌ലാം പെട്ടിയ്‌ക്കടുത്ത് ഉത്തരപുരത്ത് ദളിതരുടെ വഴി മുടക്കി സവര്‍ണര്‍ നിര്‍മ്മിച്ച മതില്‍ സര്‍ക്കാര്‍ പൊളിച്ചു മാറ്റി.
റോഡിനോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള 20 മീറ്റര്‍ മതിലാണ് പൊളിച്ചു മാറ്റിയിട്ടുള്ളത്. സവര്‍ണ മതില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബുധനാഴ്‌ച സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ മതില്‍ പൊളിച്ചു മാറ്റിയത്.
ഇതിന് മുന്ന് ഈ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഉത്തരപുരം ഗ്രാമത്തില്‍ 450 ദളിത് കുടുംബങ്ങളും 300 സവര്‍ണ കുടുംബങ്ങളും വസിയ്‌ക്കുന്നുണ്ട്.
19 വര്‍ഷം മുമ്പാണ് ദളിതര്‍ നടക്കുന്ന വഴിയില്‍ 600 മീറ്റര്‍ ദൂരം മതില്‍ കെട്ടി അടച്ചത്.
മതില്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം പ്രക്ഷോഭം സംഘടിപ്പിയ്‌ക്കുകയും മതില്‍ പൊളിച്ചു മാറ്റുമെന്ന് മുന്നറിയിപ്പ് നല്‌കുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ മതില്‍ പൊളിച്ചു മാറ്റുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications