ഭൂമിയുടെ ന്യായവില: കരട് വിജ്ഞാപനമായി
തിരുവനന്തപുരം: എല്ലാ വില്ലേജുകളിലെയും ഭൂമിയുടെ ന്യായവിലയുടെ കരട് വിജ്ഞാപനം പ്രത്യേക ഗസറ്റായി പ്രസിദ്ധീകരിച്ചു.
ഓരോ സര്‍വെ നമ്പരിലെയും ഭൂമിയുടെ വിലയായി സര്‍ക്കാര്‍ നിശ്ചയിച്ച തുകയാണ് വിജ്ഞാപനത്തിലുള്ളത്. ഭൂമിയുടെ മൂല്യത്തിനനസുരിച്ചാണ് വില നിശ്ചയിച്ചിരിയ്‌ക്കുന്നത്.
ദേശീയ പാതയുടെ സാമീപ്യം, സംസ്ഥാന ഹൈവെ, കോര്‍പ്പറേഷന്‍, പഞ്ചായത്ത് റോഡുകള്‍, വസ്‌തുവിലേക്ക് എത്തിച്ചേരാനുള്ള സൗകര്യം കൃഷി നിലം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഭൂമിയെ തരം തിരിച്ചിരിയ്‌ക്കുന്നത്.
വസ്‌തു വില്‌ക്കുമ്പോഴും വാങ്ങുമ്പോഴും സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവില അതില്‍ രേഖപ്പെടുത്തേണ്ടി വരും. ന്യായവിലയേക്കാള്‍ കുറഞ്ഞ വില കാണച്ച് വസ്‌തു ആധാരം നടത്താന്‍ കഴിയില്ല.
രജിസ്‌ട്രാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതികള്‍ ഇതിലൂടെ ഒരു പരിധി വരെ തടയിടാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വില എറണാകുളം ജില്ലയിലാണ്. വിജ്ഞാപനം പുറത്തിറങ്ങിയ തിങ്കളാഴ്‌ച മുതല്‍ രണ്ടു മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച് പരാതി നല്‌കാന്‍ കഴിയും.
രണ്ടു മാസത്തിനുള്ളില്‍ പരാതികളിന്‍ മേല്‍ ആര്‍ഡിഒമാര്‍ തീര്‍പ്പു കല്‌പിയ്‌ക്കും. തുടര്‍ന്ന് ജൂലായില്‍ അന്തിമ വിജ്ഞാപനമിറങ്ങും.
ന്യായവില നിലവില്‍ വരുന്നതോടെ സ്‌റ്റാമ്പ് ഡ്യൂട്ടി കുറയ്‌ക്കാനും സര്‍ക്കാര്‍ ഉദ്ദേശിയ്‌ക്കുന്നുണ്ട്.












Click it and Unblock the Notifications