ഇന്ത്യയില്‍ ഐഫോണ്‍ വില്‍പന സെപ്തംബറോടെ
ദില്ലി: ഇന്ത്യയില്‍ ഐഫോണ്‍ വില്‍ക്കുന്നതിനായി മൊബൈല്‍ സേവന ദാതാക്കളായ വൊഡാഫോണും ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളും കരാറിലെത്തി. 2008 സെപ്റ്റംബറോടെ ഇന്ത്യയില്‍ ഐ ഫോണ്‍ വില്‍പന തുടങ്ങുമെന്നാണ് സൂചന.
ഐഫോണിന് ഇന്ത്യയില്‍ എന്തുവിലവരുമെന്ന് കമ്പനി ഇതേവരെ വ്യക്തമാക്കിയിട്ടില്ല. 27,200 ത്തിനും 28,000നും ഇടയില്‍ വിലവരുമെന്നാണ് കരുതപ്പെടുന്നത്. 
ആസ്‌ത്രേലിയ, ചെക് റിപ്പബ്ലിക്, ഈജിപ്‌ത്, ഇറ്റലി, പോര്‍ച്ചുഗല്‍, ന്യൂസിലാന്റ് തുടങ്ങി ലോകത്ത് മറ്റ് ഒമ്പത് കേന്ദ്രങ്ങള്‍ക്കൊപ്പം ഇനി ഇന്ത്യയിലും വൊഡാഫോണ്‍ വഴി ലഭ്യമാകും.
ഐഫോണിന്റെ 8 ജിബി പതിപ്പാണ് ആദ്യം ഇന്ത്യയില്‍ പുറത്തിറക്കുക. വൈ ഫൈ, ഇമെയില്‍ സൗകര്യങ്ങള്‍, ടിവി ഫീഡ്‌സ്, ഓണ്‍ലൈന്‍ സംഗീതം, മാപ് ബേസ്‌ഡ് ലൊക്കേഷന്‍ ഗൈഡ് എന്നീ സൗകര്യങ്ങളുള്ളവയാണ് ഈ ഐഫോണുകള്‍. വോഡാഫോണിനെ സംബന്ധിച്ചിടത്തോളം ഈ കരാറ്‍ വന്‍ നേട്ടമായേയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications