ആണവകരാര്‍: യുപിഎ-ഇടത് ചര്‍ച്ച വീണ്ടും 28ന്
ദില്ലി: ഇന്ത്യ-യുഎസ് ആണവകരാര്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചൊവ്വാഴ്‌ച ചേര്‍ന്ന യുപിഎ-ഇടത് യോഗവും തീരുമാനമാകാതെ പിരിഞ്ഞു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മെയ് 28ന് വീണ്ടും യോഗം ചേരാന്‍ തീരുമാനമായിട്ടുണ്ട്.
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ വസതിയിലാണ് ചൊവ്വാഴ്‌ച വൈകീട്ട് യുപിഎ-ഇടത് നേതാക്കള്‍ യോഗം ചേര്‍ന്നത്. അന്താരാഷ്ട്ര ആണവോര്‍ജ സമിതിയ്‌ക്കു മുമ്പാകെ കരാര്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാറിനെ അനുവദിക്കണമെന്ന് യോഗത്തില്‍ പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടെങ്കിലും ഇടതുനേതാക്കള്‍ സമ്മതിച്ചില്ല.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ പൂര്‍ണ രൂപം അറിയണമെന്നും കരാര്‍ സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിക്കാതെ തുടര്‍നടപടികള്‍ പാടില്ലെന്നും ഇടതുനേതാക്കള്‍ ശാഠിച്ചു. ഇതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.
ആണവോര്‍ജ ഏജന്‍സിയുമായി നടത്തിയ ചര്‍ച്ചകളും ധാരണകളും രഹസ്യസ്വഭാവമുള്ളവയാണ് അതിനാല്‍ അതിന്റെ വിശദാംശം മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കൈമാറുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ചൊവ്വാഴ്‌ച ചേര്‍ന്നയോഗത്തിലും പ്രണബ് മുഖര്‍ജി ഇക്കാര്യം വ്യക്തമാക്കി.
അതേസമയം ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അടുത്തദിവസംതന്നെ അറിയിക്കാമെന്ന് അദ്ദേഹം ഇടതുനേതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്‌തിട്ടുണ്ട്.
ചൊവ്വാഴ്‌ച നടന്ന ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് ഇടതുകക്ഷികള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ-അമേരിക്ക ആണവകരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുള്ള യുപിഎ ഇടത് രാഷ്ട്രീയകാര്യസമിതിയുടെ എട്ടാമത് യോഗമാണ് ചൊവ്വാഴ്‌ച നടന്നത്. മാര്‍ച്ച് 17ന് ചേര്‍ന്ന അവസാന യോഗത്തിന് ശേഷം ഇടതുപാര്‍ട്ടികളും യുപിഎയും കരാര്‍ സംബന്ധിച്ച് ഒട്ടേറെ കത്തിടപാടുകള്‍ നടത്തിയിരുന്നു.
എന്നാല്‍ ഈ വിശദീകരണങ്ങള്‍ തൃപ്‌തികരമല്ലെന്നാണ് ഇടതുപാര്‍ട്ടികളുടെ നിലപാട്. കരാറിലെ വ്യവസ്ഥകള്‍ വിശദീകരിക്കുന്ന കുറിപ്പ് വിതരണം ചെയ്‌തെങ്കിലും വിശദാംശങ്ങളില്‍ തൃപ്‌തിവരാത്ത സ്ഥിതിയില്‍ കുറിപ്പ് സര്‍ക്കാര്‍ തിരികെ വാങ്ങിയിരുന്നു. പിന്നീട് തങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് സിപിഎം ജനറല്‍ സെക്രട്ടരി പ്രകാശ് കാരാട്ട് സമിതി കണ്‍വീനറായ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയ്‌ക്ക് കുറിപ്പ് നല്‍കി.
അന്തിമരൂപത്തിലുള്ള കരാറാണ് തങ്ങള്‍ക്ക് കണേണ്ടതെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാതെ കരാറുമായി മുന്നോട്ടുപോകാന്‍ പാടില്ലെന്ന ഇടതുനിലപാടികള്‍ മാറ്റമില്ലെന്നും സീതാറാം യച്ചൂരി ആവര്‍ത്തിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications