Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവാവ്‌ കാമുകിയെ കുത്തിക്കൊന്നു

മുംബൈ: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ തന്നോടൊപ്പം താമസിക്കാന്‍ തയ്യാറാവാത്തതില്‍ കുപിതനായ കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു.

ശരീരത്തില്‍ ഇരുപത്‌ കുത്തേറ്റ ഇരുപത്തിയഞ്ചുകാരിയായ യുവതി ആശുപത്രിയിലെത്തുന്നതിന്‌ മുമ്പേ മരിച്ചു. ധാരാവിയിലെ ഇന്ദിരാനഗര്‍ സ്വദേശിയായ സമീന അസ്‌ഗറലി ഷെയ്‌ഖ്‌ ആണ്‌ കാമുകന്റെ കുത്തേറ്റ്‌ മരിച്ചത്‌.

സംഭവത്തെത്തുടര്‍ന്ന്‌ ഇരുപത്തിയഞ്ചുകാരനും എംബ്രോയ്‌ഡറി ജോലിക്കാരനുമായ ഷാഹിദ്‌ ഷെയ്‌ഖിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. തിങ്കളാഴ്‌ച വൈകീട്ടാണ്‌ സംഭവം നടന്നത്‌.

ധാരാവിയിലെ ബസ്‌ ഡിപ്പോട്ടിനടുത്ത്‌ ഭാര്യ അബോധാവസ്ഥയില്‍ കിടക്കുന്നുണ്ടെന്ന്‌ സമീനയുടെ ഭര്‍ത്താവായ അസ്‌ഗറലിയ്‌ക്ക്‌ അജ്ഞാത ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇയാള്‍ സ്ഥലത്തെത്തുമ്പോഴേയ്‌ക്കും പൊലീസ്‌ സമീനയെ ആശുപത്രിയിലേയ്‌ക്ക്‌ കൊണ്ടുപോയിരുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഷാഹിദും സമീനയും പ്രണയത്തിലായിരുന്നുവത്രേ. ബന്ധം തുടരരുതെന്ന്‌ അസ്‌ഗറലി ഇവര്‍ക്ക്‌ രണ്ടുപേര്‍ക്കും താക്കീതും നല്‍കിയിരുന്നുവത്രേ.എന്നാല്‍ അസ്‌ഗറിലിയുമായുള്ള ബന്ധം വേര്‍പെടുത്തി സമീന ഒപ്പം ചെല്ലണമെന്നായിരുന്നുവത്രേ ഷാഹിദിന്റെ ആവശ്യം.

ഷാഹിദ്‌ പലപ്പോഴും സമീനയ്‌ക്ക്‌ പണം നല്‍കി സഹായിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ പലപ്പോഴും പലകാര്യങ്ങളും പറഞ്ഞ്‌ സമീന ഷാഹിദിന്റെ ക്ഷണം നിരസിച്ചുകൊണ്ടിരുന്നു.

തിങ്കളാഴ്‌ച വൈകീട്ട്‌ തുണിക്കടയില്‍ ജോലിചെയ്യുന്ന സഹോദരിയെക്കാണാനായി പോയ സമീന വീട്ടിലേയ്‌ക്ക്‌ തിരിച്ചുവരുന്ന സമയത്ത്‌ ഷാഹിദിനെ കണ്ടു. അപ്പോള്‍ ഷാഹിദ്‌ ഇവരെ ആളൊഴിഞ്ഞ ഭാഗത്തേയ്‌ക്ക്‌ കൂട്ടിക്കൊണ്ടുപോയി കയ്യില്‍ക്കരുതിയിരുന്ന കത്തികൊണ്ട്‌ കുത്തുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. സമീനയ്‌ക്കും അസ്‌ഗറലിയ്‌ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ടുമക്കളുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+