Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശുപത്രിയുടെ മറവില്‍ അനാശാസ്യം നടത്തിയ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയായിരുന്ന പതിനഞ്ചംഗ സംഘത്തെ പൊലീസ്‌ അറസ്റ്റു ചെയ്‌തു.

ആറ്‌ പുരുഷന്മാരും ഒമ്പത്‌ സ്‌ത്രീകളും ഉള്‍പ്പെട്ട സംഘമാണ്‌ തിരുവനന്തപുരത്തെ ശാസ്‌തമംഗലത്ത്‌ പിടിയിലായത്‌. റെയ്‌ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച സ്ഥാപനത്തിന്റെ മാനേജരെ പൊലീസ്‌ ഓടിച്ചിട്ട്‌ പിടിക്കുകയായിരുന്നു.

ഇവിടെ പ്രവര്‍ത്തിക്കുന്ന ആയുര്‍ശ്രീ നഴ്‌സിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറവിലാണ്‌ ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. സിറ്റി പൊലീസ്‌ കമ്മീഷണര്‍ക്ക്‌ കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന്‌ സ്ഥാപനം കുറെ നാളായി പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു.

അഞ്ചുവര്‍ഷത്തോളമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം കൃഷ്‌ണന്‍ ഗുരുക്കള്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇയാളെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു. അറസ്റ്റിലായവരെല്ലാം തിരുവനന്തപുരം സ്വദേശികളാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+