Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്പീല്‍ അനുകൂലമല്ലെങ്കില്‍ എം.ജെ ജേക്കബിന്‌ അയോഗ്യത

കൊച്ചി: ഹൈക്കോടതി വിധിയോടെ നിയമസഭാഗത്വം റദ്ദാക്കപ്പെട്ട പിറവം എംഎല്‍എ എം.ജെ ജേക്കബിന്റെ പ്രതീക്ഷ ഇനി സുപ്രീം കോടതിയില്‍.

ഹൈക്കോടതി സ്‌റ്റേ നിരസിച്ച സാഹചര്യത്തിലാണ്‌ സുപ്രീം കോടതിയെ സമീപിച്ച്‌ ജേക്കബ്‌ സ്റ്റേ വാങ്ങാന്‍ ശ്രമിയ്‌ക്കുന്നത്‌. മേല്‍ക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവല്ലായെങ്കില്‍ ഉപതിരഞ്ഞെടുപ്പ്‌ മത്സരത്തിനൊപ്പം അയോഗ്യതയെന്ന ഭീഷണിയും എം.ജെ ജേക്കബിന്‌ മുന്നിലുണ്ട്‌.

ജനാധിപത്യ നിയമത്തിലെ 123(4) വകുപ്പു പ്രകാരം ജേക്കബിന്‌ ആറു വര്‍ഷം മത്സരത്തിന്‌ അയോഗ്യത ലഭിയ്‌ക്കാം.

എംഎല്‍എ സ്ഥാനം ഹൈക്കോടതി റദ്ദാക്കിയെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ടി.എം ജേക്കബിനെ വിജയിയായി പ്രഖ്യാപിയ്‌ക്കണമെന്ന്‌ ആവശ്യം ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നില്ല.

അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരപക്ഷത്തിലാണ്‌ വിജയമെന്നതിനാല്‍ ഇക്കാര്യം കോടതിയില്‍ സ്ഥാപിയ്ക്കുക എളുപ്പമായിരുന്നില്ല.

ഹൈക്കോടതി വിധി എംഎല്‍എ എന്ന നിലയ്‌ക്കുള്ള വികസന പ്രവര്‍ത്തനങ്ങളെയും മണ്ഡലത്തിന്റെ മൊത്തം വികസന പ്രവര്‍ത്തനങ്ങളെയും ബാധിയ്‌ക്കുമെന്നും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‌കേണ്ടതുമുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ എം.ജെ ജേക്കബ്‌ ഹൈക്കോടതിയില്‍ സ്‌റ്റേ ഹര്‍ജി നല്‌കിയത്‌.

എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്ന സമയമല്ലാത്തതിനാല്‍ ഉടന്‍ സ്‌റ്റേ അനുവദിയ്ക്കേണ്ട സാഹചര്യമില്ലെന്ന എതിര്‍കക്ഷിക്കാരുടെ വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+