Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാം ഹുസൈന്‍റെ ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചു

Saddam Husseinബാഗ്‌ദാദ്‌: വിചാരണയ്‌ക്കായി തടവില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ ഇറാഖ്‌ മുന്‍ പ്രസിഡന്റ്‌ സദ്ദാം ഹുസൈന്‍ എഴുതിയതെന്ന്‌ പറയപ്പെടുന്ന ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു.

അറബ്‌ പത്രമായ അല്‍ ഹായത്താണ്‌ സദ്ദാമിന്‍റേതെന്ന് പറയുന്ന ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത്‌. താന്‍ ഇറാഖ്‌ പ്രസിഡന്റാണെന്ന്‌ മരണം വരെ സദ്ദാം വിശ്വസിച്ചിരുന്നതായി പത്രവാര്‍ത്തയില്‍ പറയുന്നു.

ഇറാഖിലെ ജനങ്ങള്‍ ഒരുമിച്ചുനിന്ന്‌ അമേരിക്കന്‍ സൈന്യത്തെ ചെറുക്കണമെന്ന്‌ ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ചില പ്രണയ കവിതകളും ഡയറിയില്‍ ഉണ്ടായിരുന്നെന്ന്‌ പത്രറിപ്പോര്‍ട്ടില്‍ പറയുന്നു.

വിശുദ്ധ ഗ്രന്ഥമായ ഖുറാനില്‍ നിന്നുള്ള ഭാഗങ്ങള്‍ പലയിടത്തും ഉദ്ധരിച്ചിട്ടുണ്ട്. ഗല്‍ഫിലെ അറബികള്‍ക്കും ഇറാഖികള്‍ക്കും ഇസ്രായേലിനെക്കാള്‍ ഭീഷണി ഇറാനാണെന്ന് സദ്ദാം പറയുന്നു. ദേഹപരിശോധനകളെ കുറിച്ചുള്ള വിവരങ്ങളും ജയില്‍ ഡയറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ജയില്‍ ജീവിതത്തിനിടെ തനിക്ക്‌ എച്ച്‌.ഐ.വി ബാധ ഉണ്ടാകുമെന്ന്‌ സദ്ദാം ഭയന്നിരുന്നുവത്രേ. സൈനികരുടെ വസ്‌ത്രങ്ങള്‍ തന്‍േറതിനൊപ്പം അലക്കുകയും ഉണക്കുകയും ചെയ്യുന്നതിലൂടെ തനിക്ക്‌ വൈറസ്‌ ബാധ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.

ഡയറിക്കുറിക്കുറിപ്പുകള്‍ക്ക്‌ താഴെ ഇറാഖ്‌ പ്രസിഡന്റും സൈനിക തലവനുമായ സദ്ദാം ഹുസൈന്‍ എന്ന്‌ എഴുതി ഒപ്പുവച്ചിട്ടുണ്ട്‌. 2003 ല്‍ അമേരിക്കന്‍ സൈന്യം പിടികൂടിയ സദ്ദാം 2006 ല്‍ തൂക്കിലേറ്റുന്നതുവരെ മൂന്നു വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍



Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+