ലോകത്തെ മുന്‍നിര ബുദ്ധി ജീവികളില്‍ ഏഴ് ഇന്ത്യക്കാര്‍
വാഷിങ്‌ടണ്‍: ലോകത്തെ മികച്ച 100 ബുദ്ധി ജീവികളില്‍ ഏഴു പേര്‍ ഇന്ത്യക്കാര്‍.
അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസിനാണ് മികച്ച ബുദ്ധി ജീവികളെ കണ്ടെത്താനായി സര്‍വെ നടത്തിയത്.
നോബല്‍ ജേതാവ് അമര്‍ത്യാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, രാഷ്ട്രീയ ചിന്തകന്‍ ആശിഷ് നന്ദി, ന്യൂറോ സയന്റിസ്‌റ്റ് വി.എസ് രാമചന്ദ്രന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുനിതാ നാരായണ്‍, പത്ര പ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ, നോവലിസ്‌റ്റ് സല്‍മാന്‍ റുഷ്‌ദി എന്നീ ഇന്ത്യക്കാരാണ് ലോകത്തെ മുന്‍ നിര ബുദ്ധി ജീവികളുടെ നിരയില്‍ ഇടം കണ്ടെത്തിയവര്‍.
ഏഷ്യയില്‍ തിരഞ്ഞെടുക്കപ്പെട്ട 12 ബുദ്ധി ജീവികളില്‍ ഇവരും ഉള്‍പ്പെടും. ഇതില്‍ ന്യൂറോ സയന്റിസ്‌റ്റായ വി,എസ് രാമചന്ദ്രന്‍ മലയാളിയാണ്.
വടക്കെ അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പട്ടികയില്‍ ഇടം പിടിച്ചിരിയ്‌ക്കുന്നത്-36 പേര്‍. അല്‍ഗോര്‍, നോം ചോംസ്‌കി, ഫ്രാന്‍സിസ് ഫുക്കുയാമ തുടങ്ങിയവരും പട്ടികയിലെ പ്രമുഖരാണ്.












Click it and Unblock the Notifications