യൂട്യൂബിന് പ്രാദേശിക പതിപ്പുമായി ഗൂഗിള്‍ ഇന്ത്യ രംഗത്ത്
ദില്ലി: വീഡിയോ ചിത്രങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനും മറ്റുമായുള്ള ഓണ്‍ലൈന്‍ വേദിയായ യൂട്യൂബിന്റെ പ്രാദേശിക പതിപ്പ് ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കി.
ഇന്ത്യയുടെ സംസ്‌ക്കാരത്തിനും ജീവിത ശൈലിയ്‌ക്കും ചേരുന്ന വിഭവങ്ങള്‍ യൂട്യൂബ് ഇന്ത്യയിലൂടെ ലഭ്യമാകുമെന്ന് കമ്പനി രാജ്യാന്തര മാനേജര്‍ സക്കീന അര്‍സിവാല പറഞ്ഞു.
ലോകമൊട്ടാകെ യൂട്യൂബിന് ലക്ഷക്കണക്കിന് ഉപഭോക്താക്കളുണ്ട്. ഇതില്‍ വലിയൊരു പങ്ക് ഇന്ത്യയാണ്. അതിനാല്‍ കൂടുതല്‍ ഇന്ത്യന്‍ വിഭവങ്ങള്‍ നല്‌കുകയാണ് യുട്യൂബിന്റെ പ്രാദേശിക പതിപ്പിലൂടെ ഗൂഗിള്‍ ഉദ്ദേശിയ്‌ക്കുന്നത്.
സ്വന്തമായി നിര്‍മിച്ച വീഡിയോകള്‍ സൗജന്യമായി അപ് ലോഡ് ചെയ്യാനും ആരുമായി പങ്കു വെയ്‌ക്കാനുമുള്ള സൗകര്യമാണ് യുട്യൂബിന്റെ പ്രത്യേകത. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ പ്രാദേശിക വിഭവങ്ങള്‍ തയ്യാറാക്കാനാണ് ഗൂഗിള്‍ തീരുമാനിച്ചിട്ടുള്ളത്.
ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി യൂട്യൂബ് ധാരണയിലെത്തിയിട്ടുണ്ട്. എന്‍ഡിടിവി, യുടിവി, സൂം ടിവി, ഇന്ത്യ ടിവി ഇവരുടെ പരിപാടികള്‍ യൂട്യൂബിലൂടെ ലഭ്യമാകും.
യൂട്യൂബില്‍ വര്‍ദ്ധിച്ചു കൊണ്ടിരിയ്‌ക്കുന്ന അശ്ലീല പ്രവണതയ്‌ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും വീഡിയോകളുടെ പകര്‍പ്പവകാശം സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications