സീ മലയാളം. തമിഴ് ചാനലുകള്‍ ആരംഭിയ്ക്കുന്നു
മുബൈ: ഇന്ത്യന്‍ ഉപഗ്രഹ ചാനല്‍ രംഗത്തെ അതികായകരായ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ (സീല്‍)ഭാഗമായ സീ ന്യൂസ് ഗ്രൂപ്പ് മലയാളം, തമിഴ് ഉപഗ്രഹ ചാനല്‍ ലോകത്തേക്ക് ചുവടു വയ്‌ക്കുന്നു.
ഹിന്ദിയിലും ഇംഗ്ലീഷിലുമായി ഒട്ടേറെ വാര്‍ത്താ വിനോദ ചാനലുകളുള്ള സീ ഗ്രൂപ്പിന്റെ ആദ്യ തമിഴ് ചാനല്‍ ജൂണ്‍ 15ന് സംപ്രേക്ഷണം ആരംഭിയക്കും.
സീ തമിഴ് എന്ന പേരില്‍ 24 മണിക്കൂര്‍ വാര്‍ത്താ ചാനലുമായാണ് സീ തമിഴ്നാട്ടിലെ ആദ്യ ചുവട് വയ്‌പ് നടത്തുക. ഇതിനു പിന്നാലെ വിനോദ ചാനലുകളും ആരംഭിയ്ക്കും.
ആദ്യ തമിഴ് ചാനലിനു ശേഷം സീല്‍ ഗ്രൂപ്പിന്റെ അടുത്ത ലക്ഷ്യം മലയാളത്തിലേക്കാണ്. ഒരു മുഴുവന്‍ സമയ വിനോദ ചാനലാണ് കേരളത്തില്‍ സീല്‍ ലക്ഷ്യമിടുന്നത്. 2008ലെ നാലാം പാദത്തില്‍ മലയാളം ചാനല്‍ ആരംഭിയ്‌ക്കും.
വന്‍ മുതല്‍ മുടക്കിലാണ് സീല്‍ ഗ്രൂപ്പ് തമിഴിലും മലയാളത്തിലുമായി ഉപഗ്രഹ ചാനലുകള്‍ ആരംഭിയ്‌ക്കുന്നത്.
തമിഴില്‍ ഈ വര്‍ഷം ഫെബ്രുവരിയ്‌ക്കു ശേഷം പുറത്തിറങ്ങിയ എല്ലാ പ്രധാന സിനിമകളുടെയും സാറ്റലൈറ്റ് അവകാശം സീല്‍ സ്വന്തമാക്കി കഴിഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications