അപൂര്‍വ്വ അനുകരണശേഷിയുമായി രാം ശങ്കര്‍
കാണ്‍പൂര്‍: അനേകം ശബ്ദങ്ങള്‍ അനുകരിക്കാന്‍ കഴിയുന്ന മിമിക്രക്കാരെ മുതല്‍ സാധാരണക്കാരെ വരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ 172 വ്യത്യസ്ഥ ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്നവര്‍ എത്രപേരുണ്ടാകും. അതിലൊരാളാണ് കാണ്‍പൂര്‍ സ്വദേശിയായ രാം ശങ്കര്‍ ദീക്ഷിത്.
പക്ഷികളുടെയും മൃഗങ്ങളുടെയും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ഉള്‍പ്പെടെ 172 വ്യത്യസ്ത ശബ്ദങ്ങള്‍ പുറപ്പെടുവിക്കാന്‍ ഇദ്ദേഹത്തിന് കഴിയും. ഒരു ഫാക്ടറി ജോലിക്കാരനായിരുന്ന ദീക്ഷിത് അതുപേക്ഷിച്ച് പിന്നീട് തന്റെ ഈ കഴിവുകൊണ്ട് ജനങ്ങളുടെ മുന്നില്‍ പ്രകടനം നടത്തി ഉപജീവനമാര്‍ഗം തേടുകയായിരുന്നു. എങ്കിലും മെച്ചപ്പെട്ട ഒരു ജീവിതം ദീക്ഷിതിനിപ്പോഴും സ്വപ്‌നമാണ്.
കുറച്ച് സാമ്പത്തിക സഹായം കിട്ടിയിരുന്നെങ്കില്‍ വ്യത്യസ്ഥ മൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദങ്ങള്‍ അനുകരിച്ച് ഒരു കസെറ്റ് പുറത്തിറക്കാമായിരുന്നുവെന്നും ഇത് കുട്ടികളെ പഠനത്തിന് സഹായിക്കുമെന്നും ദീക്ഷിത് പറയുന്നു.
മാത്രമല്ല സിനിമയിലും മറ്റും അവസരങ്ങള്‍ കിട്ടിയാല്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യാമെന്നും ഒപ്പം തന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നല്ല നിലയില്‍ നിറവേറ്റാമായിരുന്നുവെന്നും ദീക്ഷിത് പറയുന്നു.
ദീക്ഷിത് വളരെ വ്യത്യസ്ഥമായ ശബ്ദങ്ങളാണുണ്ടാക്കുന്നതെന്നും വളരെ കഴിവുള്ള ഒരു കലാകാരനാണെന്നും സഹോദരന്‍ ഹരിലാല്‍ ദീക്ഷിത് സാക്ഷ്യപ്പെടുത്തുന്നു.












Click it and Unblock the Notifications