Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണുഗോപാലിനെ എയിംസ്‌ ഡയറക്ടറായി തിരിച്ചെടുക്കണം സുപ്രീം കോടതി

ദില്ലി: ഡോ. പി. വേണുഗോപാലിനെ എയിംസ്‌ ഡയറക്ടറായി തിരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

വേണുഗോപാലിനെ പുറത്താക്കാനായി കൊണ്ടു വന്നുവെന്ന ആരോപിയ്‌ക്കപ്പെടുന്ന നിയമ ഭേദഗതിയും സുപ്രീം കോടതി റദ്ദാക്കി.

കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസുമായുള്ള ഏറ്റമുട്ടലാണ്‌ വേണുഗോപാലിനെ എയിംസ്‌ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കുന്നതിലേക്ക്‌ വഴി തെളിച്ചത്‌.

തന്നെ പുറത്താക്കാനാണ്‌ പാര്‍ലമെന്റില്‍ നിയമഭേദഗതി കൊണ്ടു വന്നെന്ന വേണുഗോപാലിന്റെ വാദം കോടതി അംഗീകരിയ്‌ക്കുകയായിരുന്നു.

ഡയറക്ടര്‍മാരുടെ പ്രായപരിധി 65 ആക്കി നിജപ്പെടുത്തുന്നതായിരുന്നു നിയമം ഭേദഗതി. 2007 നവംബറിലായിരുന്നു പി. വേണുഗോപാലിനെ തത്സ്‌ഥാനത്തു നിന്നു നീക്കി കൊണ്ടുള്ള ഉത്തരവുണ്ടായത്‌.

സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന്‌ ഇടപെടാന്‍ അധികാരമില്ലെന്ന്‌ വിധിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ട്‌.

കോടതി ഉത്തരവ്‌ പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന്‌ അന്‍പുമണി രാംദാസ്‌ അറിയിച്ചു. സുപ്രീം കോടതി വിധി ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+