Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപികയ്‌ക്കെതിരെ ലൈംഗികപീഡനം: സ്‌കൂള്‍ ട്രസ്റ്റി കീഴടങ്ങി

Teacher suicideദില്ലി: അധ്യാപികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിയ്‌ക്കുകയും ആത്മഹത്യയിലേയ്‌ക്ക്‌ തള്ളിവിടുകയും ചെയ്‌ത സ്‌കൂള്‍ ട്രസ്റ്റി പൊലീസില്‍ കീഴടങ്ങി.

അഹമ്മദാബാദിലെ റണിപിലുള്ള നവചേതന്‍ സ്‌കൂളിലെ ട്രസ്റ്റി ദിനേശ്‌ പട്ടേലാണ്‌ പൊലീസില്‍ കീഴടങ്ങിയത്‌. സ്‌കൂളിലെ ഒരു അധ്യാപിക കഴിഞ്ഞദിവസം ആത്മഹത്യ ചെയ്‌തിരുന്നു. ആത്മഹത്യാകുറിപ്പില്‍ സ്‌കൂള്‍ ട്രസ്റ്റിയായ ദിനേശ്‌ പട്ടേല്‍ തന്നോട്‌ ലൈംഗികമായി ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അതുസഹിക്കവയ്യാതെയാണ്‌ ആത്മഹത്യ ചെയ്യുന്നതെന്നും അധ്യാപിക വ്യക്തമാക്കിയിരുന്നു.

നാല്‍പതുകാരിയായ ഭഗവതിബെന്‍ പട്ടേല്‍ ആണ്‌ ദിനേശിന്റെ ശല്യത്തെത്തുടര്‍ന്ന്‌ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്‌. കഴിഞ്ഞ ആറുമാസമായി മോശമായ കാര്യങ്ങള്‍ ആവശ്യപ്പെട്ട്‌ ദിനേശ്‌ തന്നെ പീഡിപ്പിച്ചുവരുകയാണെന്നാണെന്നും ഇനിയും തനിയ്‌ക്കിത്‌ സഹിക്കാന്‍ വയ്യെന്നും മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത കറിപ്പില്‍ എഴുതിയിരുന്നു.

മരണത്തിന്‌ തൊട്ടുമുമ്പത്തെ ദിവസം അധ്യാപിക ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയ്‌ക്ക്‌ കത്തെഴുതുകയും ചെയ്‌തിരുന്നു. തന്റെ ഇംഗിതത്തിന്‌ വഴങ്ങാത്ത അധ്യാപികയെ ദിനേശ്‌ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഇതില്‍ മനംനൊന്ത്‌ പിറ്റെ ദിവസം തന്നെ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന്‌ സബര്‍മതി പൊലീസ്‌ ദിനേശിനെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു. തുടര്‍ന്നാണ്‌ ദിനേശ്‌ ഒളിവില്‍പ്പോയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+