പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് മകള്‍
അഹമ്മദാബാദ്: പതിനെട്ടുവയസ്സുകാരിയായ മകള്‍ പിതാവിനെതിരെ ലൈംഗികചൂഷണം ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി. പഠാന്‍ സ്വദേശിയായ ബിക്കാന്‍ ഖാന്‍ എന്നയാള്‍ക്കെതിരെയാണ് മകള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പിതാവ് തന്നെ നിരന്തരരം ലൈംഗിക ചൂഷണത്തിന് വേധേയക്കാകുന്നുവെന്നും ഇതിനായി ഭര്‍ത്താവില്‍ നിന്നും തന്നെ വേര്‍പിരിച്ചുവെന്നും യുവതി പരാതിയില്‍ ആരോപിയ്‌ക്കുന്നു.
രാജസ്ഥാന്‍ സ്വദേശിയായ യുവാവുമായിട്ടായിരുന്നു പെണ്‍ുകുട്ടിയുടെ വിവാഹം. പിന്നീട് പിതാവ് ഭര്‍ത്താവില്‍ സമ്മര്‍ദ്ദം ചെലുത്തി വിവാഹമോചനത്തിലെത്തിയ്‌ക്കുകയായിരുന്നുവത്രേ. വിവാഹമോചനം നേടി വീട്ടില്‍ തിരിച്ചെത്തിയപ്പോഴും പിതാവ് തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
വിവാഹത്തിന് മുമ്പും തന്നെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്‌തിട്ടുണ്ടെന്നും വിവാഹശേഷം ഇതാവര്‍ത്തിയ്‌ക്കില്ലല്ലോയെന്ന് ആശ്വസിച്ചപ്പോഴാണ് വിവാഹമോചനമുണ്ടായതെന്നും പെണ്‍കുട്ടി പറയുന്നു.
പരാതിസ്വീകരിച്ച പൊലീസ് യുവതിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രയില്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പീഡനം നടന്നുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് പിതാവിനെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications