Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ എട്ടാം ക്ലാസുകാരന്‍ പിതാവായി

ബാര്‍മര്‍: രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ ഖിയാം രാജതിന്‌ ജീവിതമെന്തെന്ന്‌ അറിയാനുള്ള പ്രായമായി വരുന്നേയുള്ളു.

ഈ പതിനഞ്ചുകാരനായ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥി പക്ഷേ ഇന്ന്‌ കുട്ടിയുടെ പിതാവാണ്‌.

പതിനൊന്നാം വയസ്സില്‍ രാംജത്‌ തന്നെക്കാള്‍ രണ്ടു വയസിന്‌ മുതിര്‍ന്ന ദേവിയെന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്‌തിരുന്നു. ആറു മാസം മുമ്പ്‌ ഈ ദമ്പതികള്‍ക്ക്‌ ഒരു കുഞ്ഞ്‌ പിറന്നിരുന്നു.

ഇവരുടെ കല്യാണത്തിന്‌ സ്‌കൂളിലെ വിദ്യാര്‍ഥികളെല്ലാം പങ്കെടുത്തിരുന്നുവെങ്കിലും കുഞ്ഞ്‌ ജനിച്ച കാര്യം ഇവര്‍ സമൂഹത്തില്‍ നിന്നും മറച്ചു വെച്ചു. സംഭവം പുറത്തറിയതിരാക്കാന്‍ ദേവിയുടെ അമ്മ വീട്ടിലായിരുന്നു പ്രസവം.

എന്നാല്‍ കുഞ്ഞ്‌ ജനിച്ച വിവരം രാംജതിന്റെ സുഹൃത്തുക്കള്‍ വഴി സ്‌കൂളില്‍ പരന്നതോടെയാണ്‌ ഇത്‌ വാര്‍ത്തയാകുന്നത്‌.

കുട്ടിയുണ്ടായ കാര്യം കുറച്ചു നാള്‍ മുമ്പ്‌ മാത്രമാണ്‌ അറിഞ്ഞതെന്ന്‌ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഗോവിന്ദ്‌ രാം സോണി പറഞ്ഞു. സ്‌കൂളില്‍ ഒരു ഡസനിലധികം കുട്ടികള്‍ വിവാഹിതരാണെന്നും ഗോവിന്ദ്‌ പറഞ്ഞു.

ശൈശവ വിവാഹം നിയമം മൂലം രാജ്യത്ത്‌ നിരോധിച്ചിട്ടുണ്ടെങ്കിലും പശ്ചിമ രാജസ്ഥാനില്‍ ഇത്തരം വിവാഹങ്ങള്‍ സാധരണമാണ്‌. ബാല്യ വിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തടയാന്‍ മന്ത്രിമാര്‍ക്കും എംഎല്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‌കിയിട്ടുണ്ടെങ്കിലും അതൊന്നും ഒരിയ്‌ക്കലും നടക്കാറില്ല.

മറ്റൊരു രസകരമായ കാര്യം രാജസ്ഥാനിലെ 200 എംഎല്‍എമാരില്‍ 76 പേരും 16 വയസ്സിനു മുമ്പ്‌ വിവാഹിതരായവരാണെന്നാണ്‌. ഈയിടെ എംഎല്‍എയുടെയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെയും സാന്നിധ്യത്തില്‍ സമൂഹ ശൈശവ വിവാഹം നടന്നത്‌ വന്‍ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.

അടുത്ത കാലത്ത്‌ ബാര്‍ബര്‍ ജില്ലയിലെ തന്നെ മറ്റൊരു കുഞ്ഞിന്റെ ജനനവും വാര്‍ത്തയായിരുന്നു. 88 കാരനായ ഭീര്‍മ രാംജത്‌ പിതാവായത്‌ എണ്‍പത്തിയെട്ടാം വയസ്സില്‍ തന്നെയായിരുന്നു. ഒട്ടക പാല്‍ കുടിയ്‌ക്കുന്നതു മൂലമാണ്‌ തനിയ്‌ക്ക്‌ ഈ പ്രായത്തിലും കുഞ്ഞ്‌ ജനിച്ചതെന്നാണ്‌ ഭീര്‍മയുടെ വാദം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+