കൊലക്കേസ് പ്രതിയുടെ കണ്ണില്‍ ആസിഡൊഴിച്ചു
പുര്‍ണിയ(ബീഹാര്‍): കൊലക്കേസ് പ്രതിയുടെ കണ്ണില്‍ ഗ്രാമവാസികള്‍ ആസിഡ് ഒഴിച്ചു. ബീഹാറിലെ പൂര്‍ണിയ ജില്ലയിലെ രാധാനഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.
ഫെബ്രുവരി 18ന് നടന്ന ഇരട്ടക്കൊലയിലെ പ്രതിയായ വിനയ് യാദവെന്ന പപ്പുവിന്റെ കണ്ണിലാണ് ഗ്രാമീണര്‍ ആസിഡ് ഒഴിച്ചത്. ഗ്രാമത്തില്‍ വിനയ് യാദവിനെ കണ്ടെത്തിയ ഗ്രാമവാസികള്‍ ഇയാളെ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയശേഷം കണ്ണില്‍ ആസിഡ് ഒഴിയ്‌ക്കുകയായിരുന്നു.
വേദനകൊണ്ട് നീറിപ്പിടഞ്ഞ് യാദവ് കരഞ്ഞെങ്കിലും ആരും സഹായിക്കാന്‍ എത്തിയില്ല. പിന്നീട് വിവരമറിഞ്ഞ് എത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തശേഷം പൂര്‍ണിയ സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1980ല്‍ ഭഗല്‍പൂരിലെ ജയിലിലുണ്ടായിരുന്ന തടവുകാരുടെ കണ്ണില്‍ ഒരു പൊലീസുകാര്‍ ആസിഡ് ഒഴിച്ച് കാഴ്‌ചശക്തി നഷ്ടപ്പെടുത്തിയ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് സംഭവം നടന്നത്.
സംഭവത്തില്‍ ബന്ധമുള്ള ഏഴുപേരില്‍ അഞ്ചുപേരെയും അറസ്റ്റുചെയ്‌തിട്ടുണ്ടെന്ന് പൂര്‍ണിയ പൊലീസ് സൂപ്രണ്ട് ബിഎസ് മീന അറിയിച്ചു. ബിഹാരി ലാല്‍ യാദവ് അദ്ദേഹത്തിന്റെ പേരമകനായ ജയന്ത് കുമാര്‍ എന്നിവരെയാണ് ഫെബ്രുവരി 18ന് വിനയ് കൊലപ്പെടുത്തിയത്.












Click it and Unblock the Notifications