കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളന്മാരെന്ന്‌ കരുതി വീട്ടുകാര്‍ പൊലീസിനെ വെടിവച്ചു

  • By Staff
Google Oneindia Malayalam News

തൃപ്പൂണിത്തുറ: കള്ളന്മാരെന്ന്‌ സംശയിച്ച്‌ വീട്ടുകാര്‍ വെടിവയ്‌ക്കുകയും കല്ലെറിയുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ രണ്ടു പൊലീസുകാര്‍ക്ക്‌ പരുക്കേറ്റു.

ബുധനാഴ്‌ച പുലര്‍ച്ചെ രണ്ടരമണിയോടെ തിരുവാങ്കുളത്താണ്‌ സംഭവം നടന്നത്‌. കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പൊലീസ്‌ അംഗങ്ങളായ ഓമനക്കുട്ടന്‍(34), രാജേഷ്‌(30) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. വേഷം മാറി മോട്ടോര്‍ സൈക്കിളില്‍ പോകുമ്പോഴാണ്‌ പൊലീസുകാര്‍ക്കെതിരെ വീട്ടുകാര്‍ വെടിവയ്‌ക്കുകയും കല്ലെറിയുകയും ചെയ്‌തത്‌.

കേസില്‍ തിരുവാങ്കുളം കടമ്പ്രയില്‍ സദാസന്ദനെ(52) തൃപ്പൂണിത്തുറ പൊലീസ്‌ അറസ്റ്റുചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടു. വെടിവയ്‌ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

വീട്ടില്‍ ഘടിപ്പിച്ചിട്ടുള്ള സേഫ്‌റ്റി അലാറം കേട്ട്‌ താനും ജോലിക്കാരും എഴുന്നേറ്റപ്പോള്‍ വീട്ടുവളപ്പില്‍ നിന്നും ഒരാള്‍ പുറകിലേയ്‌ക്ക്‌ ഓടുന്നത്‌ കണ്ടതെന്നും ഇയാള്‍ പോയ ഭാഗത്തുനിന്നാണ്‌ ബൈക്കില്‍ രണ്ടുപേര്‍ വരുത്‌ കണ്ടതെന്നും അവര്‍ കള്ളന്മാരാണെന്ന്‌ കരുതി വെടിവയ്‌ക്കുകയായിരുന്നുവെന്നും സദാനന്ദന്‍ പറഞ്ഞു.

ബൈക്കിന്റെ പുറകിലിരുന്നയാള്‍ തലയിലൂടെ തുണി മൂടിക്കെട്ടിയിരുന്നതുകൊണ്ടാണ്‌ കള്ളന്മാരാണെന്ന്‌ കൂടുതല്‍ സംശയമുണ്ടായതെന്നും സദാനന്ദന്‍ പറഞ്ഞു. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകളൊന്നും കാണുന്നില്ലെന്ന്‌ തൃപ്പൂണിത്തുറ പൊലീസ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X