ജോര്‍ജ് ബുഷ് ബകാസുരനാണെന്ന് സുധാകരന്‍
മലപ്പുറം: ഭക്ഷ്യപ്രതിസന്ധിയുടെ പേരില്‍ ഇന്ത്യക്കാരെ അക്ഷേപിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ബകാസുരനാണെന്ന് സഹകരണമന്ത്രി ജി. സുധാകരന്‍. വേണ്ടി വന്നാല്‍ ബുഷിനെ ഇന്ത്യക്കാര്‍ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.
ആഗോളമായി ഭക്ഷണ സാധനങ്ങളുടെ വില ഉയരുന്നതിന് പിന്നില്‍ ഇന്ത്യയാണെന്ന ബുഷിന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.
ബുഷ് കഴിക്കുന്നതിന്റെ നാലിലൊന്നുപോലും ഇന്ത്യന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും കൂടി കഴിക്കുന്നില്ല. എത്ര തിന്നാലും ആര്‍ത്തി മാറാത്ത അസുരനായ ബകാസുരനാണ് ബുഷ്. ബകാസുരന്‍ ആളുകളെയാണ് വിഴുങ്ങുന്നതെങ്കില്‍ ബുഷ് രാജ്യങ്ങളെയാണ് വിഴുങ്ങുന്നത്-സുധാകരന്‍ പറഞ്ഞു. മലപ്പുറത്തെ വള്ളിക്കാവില്‍ മര്‍ക്കന്‍ൈറല്‍ സഹകരണ സംഘം ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഗോളമായി ഭക്ഷണ സാധനങ്ങളുടെ വില ഉയരുന്നത് ഇന്ത്യയിലെയും ചൈനയിലെയും മദ്ധ്യ വര്‍ഗ്ഗക്കാര്‍ കൂടുതല്‍ പോഷകാഹാരം കഴിക്കാന്‍ തുടങ്ങിയത് മൂലമാണെന്ന് ബുഷ് അഭിപ്രായപ്പെട്ടിരുന്നു. ഇത് ഇന്ത്യയില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications