Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പ്‌: യുഡിഎഫിന്‌ നേരിയ മുന്‍തൂക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ 24 തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക്‌ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‌ നേരിയ മുന്‍തൂക്കം.

യുഡിഎഫിന്‌ 12ഉം എല്‍ഡിഎഫിന്‌ 11ഉം സീറ്റുകള്‍ ലഭിച്ചു. ഒരു സീറ്റില്‍ സ്വതന്ത്രന്‍ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ എട്ടു സീറ്റ്‌ യുഡിഎഫിന്‌ അധികം ലഭിച്ചു.

എല്‍ഡിഎഫിന്റെ അഞ്ചും സ്വതന്ത്രരുടെ പക്കലുണ്ടായിരുന്ന മൂന്ന്‌ സീറ്റും ഇതിലുള്‍പ്പെടും. യുഡിഎഫ്‌ കൈവശം വച്ചിരുന്ന ഒരു സീറ്റ്‌ എല്‍ഡിഎഫും പിടിച്ചെടുത്തു.

ആലപ്പുഴ ഭരണിക്കാവ്‌ പഞ്ചായത്തിലെ വെട്ടിക്കോട്‌, ഉദയംപേരൂര്‍ പഞ്ചായത്തിലെ പുന്നയ്‌ക്കാവെള്ളി, തൃശൂര്‍ തിരുവില്വാമല പഞ്ചായത്തിലെ കൂടാരംകുന്ന്‌, വൈക്കം നഗരസഭയിലെ അമലാപുരി, പൊന്നാനി നഗരസഭയിലെ മുറിഞ്ഞഴി വാര്‍ഡുകളാണ്‌ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ്‌ പിടിച്ചെടുത്തത്‌. ആലപ്പുഴ ആര്യാട്‌ ബ്ലോക്ക്‌ പഞ്ചായത്തിലെ ഐക്യഭാരതം വാര്‍ഡാണ്‌ എല്‍ഡിഎഫ്‌ യുഡിഎഫില്‍ നിന്നും കൈവശപ്പെടുത്തിയത്‌.

എല്‍ഡിഎഫില്‍ സിപിഎമ്മിന്‌ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ല. സിപിഐക്കാണ്‌ സീറ്റുകള്‍ കുറഞ്ഞത്‌. ഇടതുമുന്നണി സര്‍ക്കാരിന്റെ കെടുകാര്യസ്ഥയ്‌ക്കും അഴിമതിയ്‌ക്കും എതിരെയുള്ള വിധിയെഴുത്താണ്‌ കെപിസിസി സെക്രട്ടറി കെ. സുധാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+