വിക്കിപീഡിയയുടെ ജര്‍മ്മന്‍ പതിപ്പ് പുസ്തക രൂപത്തില്‍
ബര്‍ലിന്‍: സൗജന്യ ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ ജര്‍മ്മന്‍ പതിപ്പിന് ഗ്രന്ഥരൂപത്തില്‍ പുറത്തിറങ്ങുന്നു. ബര്‍ത്‌ലസ്‌മാന്‍ പബ്ലിഷേഴ്‌സാണ് വിക്കിപീഡിയ പുസ്‌തക രൂപത്തില്‍ വിപണിയിലെത്തിയ്‌ക്കുന്നത്.
ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന 50,000 വാക്കുകള്‍ ഉള്‍പ്പെടുത്തിയാകും 992 പേജുകളുള്ള ഗ്രന്ഥം പുറത്തിറക്കുക.
ദി വണ്‍ വോള്യം-വിക്കിപീഡിയ എന്ന പേരില്‍ സെപ്റ്റംബറിലാണ് പുസ്തകം വിപണിയിലെത്തിയ്‌ക്കുക. 19.5 യൂറോ വില വരുന്ന പുസ്‌തകത്തിലൂടെ വിക്കിപീഡിയയിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് പബ്ലിഷിങ് തലവന്‍ വാണ്‍ഹോണ്‍ പറയുന്നു.
വിറ്റു പോകുന്ന ഒരോ പുസ്‌തകത്തില്‍ നിന്നും ലഭിയ്‌ക്കുന്ന ഒരു യൂറോ ഓണ്‍ലൈന്‍ വിക്കിപീഡിയയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
2001 ആരംഭിച്ച വിക്കിപീഡിയ വളര്‍ച്ച വളരെ ദ്രുതഗതിയിലായിരുന്നു. ഇന്ന് 253 ഭാഷകളിലായി ഒരു കോടിയോളം ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications