ക്രിസ്റ്റഫറിനെ പിടികൂടിയ എക്കിള്‍
ലണ്ടന്‍: എക്കിള്‍ എന്ന അസ്വസ്ഥത അനുഭവിക്കാത്തവരുണ്ടാകില്ല, ഒരു മണിക്കൂര്‍ നേരം തുടര്‍ച്ചയായി എക്കിളിടുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാന്‍ കഴിയുന്നുണ്ടോ? ഹയ്യോ!!!! എന്ന് പറയാന്‍ തോന്നുന്നില്ലേ.
എന്നാല്‍ പതിനഞ്ച് മാസം തുടര്‍ച്ചയായി എക്കിളിടുന്ന ഒരാളുടെ അവസ്ഥയൊന്ന് ചിന്തിച്ചുനോക്കൂ. അതും അയാള്‍ ഒരു സംഗീതജ്ഞന്‍ കൂടിയാണെങ്കിലോ. ബ്രിട്ടീഷുകാരനും സംഗീതജ്ഞനുമായ ക്രിസ്‌റ്റഫര്‍ സാന്‍ഡ്‌സ് ആണ് എക്കിള്‍കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നത്.
പതിനഞ്ചുമാസമായി ഇദ്ദേഹത്തെ എക്കിള്‍ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പലചികിത്സകളും സ്വീകരിച്ചെങ്കിലും ഒന്നുകൊണ്ടും ഫലമുണ്ടായില്ല. ഇപ്പോള്‍ ഒരു ശസ്‌ത്രക്രിയ വഴി ശല്യക്കാരനായ എക്കിളിനെ പുറത്താക്കാമെന്ന പ്രതീക്ഷയിലാണ് ക്രിസ്റ്റഫര്‍.
പതിനഞ്ചുമാസമായി എല്ലാദിവസും ക്രിസ്റ്റഫറിന് എക്കിള്‍ വരുന്നുണ്ട് . ചില്‌പപോള്‍ പന്ത്രണ്ട് മണിക്കൂര്‍ തുടര്‍ച്ചായായി രണ്ടുസെക്കന്റ് നേരം ഇടവിട്ടാണ് ഇഷ്ടന്‍ ക്രിസ്റ്റഫറിനെ ചുറ്റിയ്‌ക്കുന്നത്.
ഇതൊന്ന് ഇല്ലാതാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്തെങ്കിലും ഒന്നു സംസാരിക്കാനോ ശരീരത്തിന് വേണ്ട ഭക്ഷണം കഴിയ്‌ക്കാനോപോലും ഈ എക്കിള്‍ എന്നെ അനുവദിക്കുന്നില്ല- ക്രസ്‌റ്റഫര്‍ നിസ്സഹായനായി പറയുന്നു.
2006 സെപ്‌റ്റംബറിലാണ് ഇദ്ദേഹത്തിന് എക്കിള്‍ തുടങ്ങിയത്. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു എന്നാല്‍ 2007 ഫെബ്രുവരിയായപ്പോഴേയ്‌ക്കും ഇത് ഒരു ശല്യമായി മാറി. ഗിറ്റാര്‍ കലാകാരനും ഗായകനുമായ ക്രിസ്റ്റഫര്‍ അന്നുമുതല്‍ ഈ ദുരിതം അനുഭവിയ്‌ക്കുകയാണ്. 2007 ഫെബ്രുവരി മുതല്‍ 1കോടി തവണയാണ് ക്രിസ്‌റ്റഫറിന് എക്കിള്‍ വന്നത്.
ഇതൊന്നവസാനിപ്പിക്കാന്‍ ക്രിസ്‌റ്റഫര്‍ ശ്രമിക്കാത്ത വഴികളില്ല. വെള്ളം കുടിച്ചാല്‍ മാറുമെന്നറിഞ്ഞ് നൂറോളം രീതിയില്‍ ഇദ്ദേഹം വെള്ളം കുടിച്ചുനോക്കി എന്നിട്ടും രക്ഷയില്ലത്രേ. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ വയറിനുള്ളില്‍ ഒരു വാല്‍വ് ശരിയല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് നീക്കം ചെയ്‌ത് കൃത്രിമമായതൊന്ന് ഘടിപ്പിച്ചാല് ഒരു പക്ഷേ ഈ എക്കിളില്‍ നിന്നും ക്രിസ്റ്റഫര്‍ രക്ഷപ്പെട്ടേയ്‌ക്കുമെന്നുമാണ് നോട്ടിംഗ് ഹാമിലെ ക്യൂന്സ് മെഡിക്കല് സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നത്.












Click it and Unblock the Notifications