ഒളിമ്പിക്‌സ് ദീപശിഖ ലോകത്തിന്റെ നെറുകയില്‍
ബെയ്‌ജിങ്ങ്: ഒളിമ്പിക്‌സ് ദീപശിഖ ലോകത്തിന്റെ നെറുകയിലെത്തിച്ച് ചൈന തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി.
19 അംഗ ചൈനീസ് പര്‍വ്വതാരോഹ സംഘമാണ് ദീപശിഖ എവറസ്റ്റിന്റെ മുകളിലെത്തിച്ചത്. ചൈനീസ് ടെലിവിഷന്‍ ചാനലുകള്‍ എവറസ്റ്റിലേക്കുള്ള ദീപശിഖ പ്രയാണം തത്സമയം സംപ്രേക്ഷണം ചെയ്‌തിരുന്നു.
ചരിത്രത്തില്‍ ആദ്യമായണ് ഒളിമ്പിക്‌സ് ദീപശിഖ എവറസ്റ്റിലേക്ക് പ്രയാണം നടത്തുന്നത്. 'ഒരു ലോകം, ഒരു സ്വപ്‌നം' ദീപശിഖ എവറസ്റ്റിലെത്തിച്ച ഒരു സംഘാഗം തങ്ങളുടെ ഉദ്യമത്തെക്കുറിച്ച പ്രതികരിച്ചത്.
പ്രതികൂല കാലാവസ്ഥയിലും അണഞ്ഞു പോകാതിരിയ്‌ക്കാനായി പ്രത്യേകമായി തയ്യാറാക്കിയ ദീപശിഖയാണ് ഇതിനായി ഉപയോഗിച്ചത്. സംഘത്തില്‍ ടിബറ്റില്‍ നിന്നുള്ളവരും ഉണ്ടായിരുന്നുവെന്ന് ഒളിമ്പിക്‌സ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
ആറു മണിക്കൂര്‍ നീണ്ട യത്‌നത്തിലൂടെയാണ് 19 അംഗ സംഘം കൊടുമുടിയുടെ മുകളിലെത്തിയ്‌ത്. തുടര്‍ന്ന് സംഘം ഒളിമ്പിക്‌സ് പതാക അവിടെ സ്ഥാപിച്ചു.
ടിബറ്റന്‍ പ്രക്ഷോഭകാരികളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ സംവിധനങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരുന്നത്. സംഘത്തില്‍ ഉള്‍പ്പെടാത്തവെരെ കൊടുമുടിയില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചില്ല.
ചൈനയുടെ എവറസ്റ്റിലേക്കുള്ള ദീപശിഖ പ്രയാണത്തിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിലൂടെ ടിബറ്റിനു മേലുള്ള അധീശത്വം പ്രകടിപ്പിയ്ക്കലാണ് ചൈന ചെയ്യുന്നതെന്നായിരുന്നു ആരോപണം.
എന്നാല്‍ ദീപശിഖ എവറസ്റ്റിലെത്തിയ്ക്കുകയെന്ന കൃത്യത്തിലൂടെ ലോകത്തിനു മുന്പില്‍ മങ്ങിയ ദീപശിഖ പ്രയാണത്തിന്റെ പ്രഭ വീണ്ടെടുക്കാമെന്നാണ് ചൈനീസ് അധികൃതര്‍ കരുതുന്നത്.
ദീപശിഖ എവറസ്റ്റിനു മുകളിലെത്തിയ്‌ക്കുള്ള ചൈനയുടെ ആദ്യ ശ്രമം കഴിഞ്ഞയാഴ്‌ച പരാജയപ്പെട്ടിരുന്നു. കനത്ത മഞ്ഞു വീഴ്‌ചയായിരുന്നു യത്‌നത്തിന് തടസമുണ്ടാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications