10 ബ്രിട്ടീഷുകാരില്‍ ഒരാള്‍ മദ്യപിച്ച് ജോലിചെയ്യുന്നുവെന്ന് പഠനം
ലണ്ടന്‍: പത്തു ബ്രിട്ടീഷുകാരില്‍ ഒരാള്‍ എന്നനിലയില്‍ മദ്യപിച്ചശേഷമാണ് ജോലിയ്‌ക്കുപോകുന്നതെന്ന് പഠന റിപ്പോര്‍ട്ട്. മൂന്നു ബ്രിട്ടീഷുകാരെയെടുത്താല് അതില് ഒരാളെങ്കിലും മദ്യപിച്ചതിന്റെ 'ഹാങ്ഓവറു'മായാണ് ജോലി ചെയ്യുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
നോര്‍വിച്ച് യൂണിയന്‍ ഹെല്‍ത്‌കെയര്‍ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ 1000പേരും 250 സ്ഥാപനങ്ങളും പങ്കെടുത്തു.
ജീവനക്കാരില്‍ അഞ്ചുശതമാനം പേരും ആഴ്‌ചയില്‍ ഒരു തവണയെങ്കിലും അമിതമായി മദ്യപിച്ച് ജോലിചെയ്യുന്നുവെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്. ഇത് ജോലിക്കാരുടെ ആരോഗ്യത്തിന് ഒരു ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാധ്യമരംഗത്തും സര്‍ഗ്ഗാത്മക ജോലികളും ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 41ശതമാനംപേരും മദ്യപിച്ചാണ് ജോലിചെയ്യുന്നതെന്ന് സര്‍വ്വേയില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള രീതികള്‍ നിരോധിയ്‌ക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നോര്‍വിച്ച് യൂണിയന്‍ ഹെല്‍ത് കെയറിലെ ഡോക്ടര്‍ ഡഗ്ലസ് റൈറ്റ് പറയുന്നു.












Click it and Unblock the Notifications