നാണ്യപ്പെരുപ്പം 7.61 ശതമാനമായി വര്‍ദ്ധിച്ചു
ദില്ലി: നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളെ വിഫലമാക്കി കൊണ്ട് രാജ്യത്തെ നാണ്യപ്പെരുപ്പം 7.61 ശതമാനമായി വര്‍ദ്ധിച്ചു.
ഏപ്രില്‍ 26ന് അവസാനിച്ച ആഴ്‌ചയിലെ നിരക്കാണ് ഇപ്പോള്‍ പുറത്തു വന്നിരിയ്‌ക്കുന്നത്. കഴിഞ്ഞയാഴ്‌ചത്തെ നിരക്ക് 7.57 ശതമാനമായിരുന്നു.
പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിനായി ബസുമതി അരി ഒഴികെയുള്ള കയറ്റുമതി നിരോധനം, ഭക്ഷ്യഎണ്ണ ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്‌ക്കല്‍ തുടങ്ങിയ നടപടികളുടെ ഫലം കണ്ടു തുടങ്ങാന്‍ ഇനിയും കാത്തിരിയ്‌ക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്റ്റീലിന്റെ ഇറക്കുമതി തീരുവ കുറച്ചതും സിമന്റിന്റെ വില കുറയ്‌ക്കാമെന്നുള്ള നിര്‍മ്മാതക്കളുടെ വാഗ്‌ദാനവും റിസര്‍വ് ബാങ്ക് നടപടികളുമെല്ലാം പണപ്പെരുപ്പം കുറയ്‌ക്കുമെന്നു തന്നെയാണ ്‌കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications