Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ കടക്കുന്ന നാനോ വെല്ലുവിളി

Nano, the one lakh car from Tataടൊറെന്റോ : ടാറ്റയുടെ നാനോ വടക്കേ അമേരിക്കയിലെ കാര്‍ വിപണിയില്‍ കടുത്ത ഭീഷണിയുയര്‍ത്തുന്നുവെന്ന് നിരീക്ഷണം.

ഇന്ത്യയിലെ വിപണിയില്‍ വില്‍പനയ്ക്കിറങ്ങും മുമ്പെയാണ് നാനോ അമേരിക്കയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. വെറഉം 2500 ഡോളറിന് ഒരു കാര്‍ എന്ന വാഗ്ദാനവുമായി രത്തന്‍ ടാറ്റ കളത്തിലിറങ്ങിയപ്പോള്‍ പരിഹസിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ അതിജീവനത്തിനുളള വഴികള്‍ തേടുന്നത്.

ബ്രിക് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന രാജ്യങ്ങളിലെ കാര്‍ നിര്‍മ്മാതാക്കളാണ് വടക്കേ അമേരിക്കയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നിവയാണ് ആ രാജ്യങ്ങള്‍. ഇന്ത്യയും ചൈനയും ഏറ്റവും വിലകുറഞ്ഞ കാറുമായി വിപണിയിലെത്തുമ്പോള്‍ മത്സരത്തെ അതിജീവിക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയുമോ എന്നതാണ് ചോദ്യം.

കാനഡയിലെ വ്യവസായ മന്ത്രി ജിം പ്രെസ്റ്റീസിന്റെ മുന്നറിയിപ്പില്‍ വരാനിരിക്കുന്ന ആപത്തിന്റെ സൂചനയുണ്ട്. കാര്‍ വില കുറയ്ക്കുക, വാഹനങ്ങളുടെ സ്പെയര്‍പാര്‍ട്ട്സുകള്‍ രാജ്യാതിര്‍ത്തി കടത്തുന്നതിലുളള കാലതാമസം ഒഴിവാക്കുക എന്നിവ അടിയന്തരമായി ചെയ്തില്ലെങ്കില്‍ അമേരിക്കയിലെ കാര്‍ നിര്‍മ്മാതാക്കള്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പ്രെസ്റ്റീസിന്റെ മുന്നറിയിപ്പ്.

സെപ്തംബര്‍ 11 ദുരന്തത്തിനു ശേഷം സുരക്ഷാ പരിശോധനകള്‍ കര്‍ക്കശമാക്കിയത് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ സ്പെയര്‍പാര്‍ട്ട്സ് വിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. നോര്‍ത്ത് അമേരിക്ക ഫ്രീ ട്രേഡ് എഗ്രിമെന്റ് കരാര്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങള്‍ ഈ രാജ്യങ്ങളിലെ കാര്‍ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.

കാനഡ, മെക്സിക്കോ, യുഎസ് രാജ്യങ്ങളിലെ അതിര്‍ത്തി കടന്നുളള വ്യാപാരം ദുസഹമായ കാലതാമസമാണ് നേരിടുന്നതെന്ന് പ്രെസ്റ്റണ്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന പരിശോധനാ നിരക്കും മറ്റ് ഫീസുകളും വില വര്‍ദ്ധനയ്ക്ക് കാരണമാകുന്നു. പുറമെ കാലതാമസം കൂടിയാകുമ്പോള്‍ സ്ഥിതി വഷളാകും.

ഈ വിപണിയിലേയ്ക്കാണ് വില കുറഞ്ഞ കാര്‍ എന്ന സ്വപ്നസുന്ദരമായ വാഗ്ദാനവുമായി ഇന്ത്യയിലെയും ചൈനയിലെയും കാര്‍ നിര്‍മ്മാതാക്കള്‍ പ്രവേശിക്കുന്നത്. സമ്പൂര്‍ണ ഉല്‍പന്നമായാണ് ഈ രാജ്യങ്ങളില്‍ നിന്നുളള നിര്‍മ്മാതാക്കള്‍ രാജ്യാതിര്‍ത്തി കടക്കുന്നത്. അതിനാല്‍ വടക്കേ അമേരിക്കയിലെ കാര്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന ഭീഷണി ഇവര്‍ക്ക് ബാധകമല്ല.

കാനഡയിലെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന വാഹനമാണ് നാനോ. ഏതാനും മാസങ്ങളായി കാനഡയിലെ മാധ്യമങ്ങളില്‍ നാനോ വാര്‍ത്തകള്‍ വന്‍ തലക്കെട്ട് സൃഷ്ടിക്കാറുണ്ട്. വടക്കേ അമേരിക്കയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ചങ്കിടിപ്പേറുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍







Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+