സ്യൂട്ട്‌കെയ്‌സിനുള്ളില്‍ നിന്നും ബാലനെ രക്ഷപ്പെടുത്തി
മുംബൈ: മുംബൈയില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ബാലനെ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.
ഔറംഗാബാദിലെ ഒരു ബസ് സ്‌റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനുള്ളില്‍ നിന്നാണ് സ്യൂട്ട്‌കെയ്‌സ് കണ്ടെത്തിയത്. ഉടമസ്ഥരില്ലാതെ കണ്ട സ്യൂട്ട്‌കെയ്‌സ് കണ്ടക്ടര്‍ തുറന്നു നോക്കിയപ്പോളായിരുന്നു പതിനഞ്ചുകാരനായ മുഹമ്മദ് അസീഫ് അന്‍സാരിയെ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ ഗാസിയബാദ് സ്വദേശിയായ അന്‍സാരിയെ മുംബൈയില്‍ നിന്നാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
ഗാസിയാബാദില്‍ നിന്നും 17,000 രൂപയുമായാണ് അന്‍സാരി മുംബൈയിലേക്ക് വന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാട്ടില്‍ ഒരു വഴക്കുമായി ബന്ധപ്പെട്ട് ശിക്ഷ ലഭിയ്‌ക്കുമോയെന്ന ഭീതിയിലായിരുന്നു അന്‍സാരി മുംബൈയിലേക്ക് താമസം മാറിയത്.












Click it and Unblock the Notifications