Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ ഇനി പെപ്‌സി ഉല്‍പന്നങ്ങളും

Indian Medical Association will endorse Tropicana Juice, ദില്ലി: ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്‌സിയുടെ ലഘുഭക്ഷണങ്ങള്‍ ഇനി ഇന്ത്യയിലെ രോഗികള്‍ക്കുള്ള കുറിപ്പടിയില്‍ സ്ഥാനം പിടിയ്‌ക്കും. മരുന്ന്‌ എന്ന വ്യാജേന ഏതാനും പെപ്‌സി ഉല്‍ന്നങ്ങല്‍ പ്രോത്സാഹിപ്പിക്കാനും രോഗികള്‍ക്ക്‌ നിര്‍ദ്ദേശിക്കാനുമുള്ള കരാറില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസേഷനും(ഐഎംഎ) പെപ്‌സിയും ഒപ്പുവച്ചു.

രാജ്യത്തെ ഒന്നേമുക്കാല്‍ ലക്ഷം ഡോക്ടര്‍മാരും ഐഎംഎയില്‍ അംഗങ്ങളാണ്‌. ഇനി ഇവര്‍ കുറിയ്‌ക്കുന്ന കുറിപ്പടികളില്‍ ഈ ഉല്‍പന്നങ്ങളും കയറിപ്പറ്റും. ലോകത്തിലാദ്യമായാണ്‌ ഒരു പ്രത്യേക കമ്പനിയുമായി അവരുടെ ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടന കരാറുണ്ടാക്കുന്നത്‌.

ഇത്തരത്തില്‍ ഒരു പ്രത്യേക ഉല്‍പന്നം മാത്രം ശുപാര്‍ശ ചെയ്യുന്നത്‌ വൈദ്യശാസ്‌ത്ര ധാര്‍മ്മികതയ്‌ക്ക്‌ വിരുദ്ധമാണ്‌. ലഘുഭക്ഷണങ്ങളും പാനീയങ്ങളുമുണ്ടാക്കി പാക്കുചെയ്‌ത്‌ വിതരണം ചെയ്യുന്ന പെപ്‌സിയുടെ സ്‌നാക്‌സ്‌ വിഭാഗമായ ഫ്രേിട്ടോലെ ഇന്ത്യ കമ്പനിയുമായാണ്‌ ഐഎംഎം മൂന്നുവര്‍ഷത്തെ ധാരണാപാത്രം ഉണ്ടാക്കിയിരിക്കുന്നത്‌.

രോഗികളെ ചൂഷണം ചെയ്യുന്ന കരാറില്‍ നിന്നും ഐഎംഎ പിന്മാറണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. കരാറിനെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്‌.

ഫ്രിട്ടോലെ ഇന്ത്യയുമായി ഐഎംഎ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ ഇനി ട്രോപ്പിക്കാന ജ്യൂസ്‌, ക്വാക്കര്‍ ഓട്ട്‌സ്‌ ധാന്യം എന്നിവയുടെ പരസ്യത്തില്‍ ഐഎംഎ അംഗീകരിച്ചത്‌ എന്ന വാചകം ഉള്‍പ്പെടുത്തും. ഒപ്പം ഡോക്ടര്‍മാര്‍ പൊതുജനങ്ങള്‍ക്കിടയിലും രോഗികള്‍ക്കിടയിലും ഈ പെപ്‌സി ഉല്‍ന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും.

ഐഎംഎ നേരത്തേ റെക്കിറ്റ്‌ ബെന്‍കിസര്‍ കമ്പനിയുടെ ഡെറ്റോള്‍ സോപ്പ്‌, പ്രോക്ടര്‍ ആന്റ്‌ ഗാംബിളിന്റെ പാംബര്‍ ഡയപ്പര്‍, യുറേക്കാ ഫോര്‍ബ്‌സിന്റെ ജലശുദ്ധീകരണ ഉപകരണം എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള കാരറില്‍ ഏര്‍പ്പെട്ടത്‌ വിവാദമായിരുന്നു. ഒരു കമ്പനിയുടെ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഐഎംഎ കരാറുണ്ടാക്കുന്നത്‌ ആദ്യമായാണ്‌.

പെപ്‌സിയുടെ പാനീയങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യാപക പരാതി ഉയരുകയും ഇന്ത്യയിലെ ശീതളപാനീയ വില്‍പന ഗണ്യമായി കുറയുകയും ചെയ്‌തിരുന്നു. ഇതിനെത്തുടര്‍ന്ന്‌ ലഘുഭക്ഷണ വില്‍പ്പനയിലും പഴച്ചാല്‍ പില്‍പ്പനയിലും ഇന്ത്യയില്‍ കൂടുതലായി ശ്രദ്ധിയ്‌ക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു.

ട്രോപ്പിക്കാന, ക്വാക്കര്‍ ഓട്‌സ്‌ ഉല്‍പന്നങ്ങല്‍ ആരോഗ്യത്തിന്‌ ഉത്തമമാണെന്ന്‌ തെളിഞ്ഞതിനെത്തുടര്‍ന്നാണ്‌ കാരാറില്‍ ഒപ്പുവച്ചതെന്ന്‌ ഐഎംഎ പ്രതിനിധി ഡോക്ടര്‍ അജയകുമാര്‍ അറിയിച്ചു. പെപ്‌സിയില്‍ നിന്നും പണമൊന്നും സ്വീകരിക്കാതെയാണ്‌ കരാറില്‍ ഏര്‍പ്പെട്ടതെന്നും ഐഎംഎ വിശദീകരിക്കുന്നു. എന്നാല്‍ ഐഎംഎയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകളും ശില്‍പശാലകളും സംഘടിപ്പിക്കാ്‌ന# പെപ്‌സി സഹായിക്കുമെന്ന്‌ കമ്പനി വക്താവ്‌ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+