Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ വോട്ടെടുപ്പ്‌ ശനിയാഴ്‌ച

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ശനിയാഴ്‌ച നടക്കും. ദേശീയ നേതാക്കളുടെ നിര തന്നെ പ്രചാരണത്തില്‍ അവസാന ഘട്ടത്തില്‍ രംഗത്തിറക്കി മേല്‌ക്കോയ്‌മ നേടാന്‍ കോണ്‍ഗ്രസ്‌ ശ്രമിച്ചു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്‌റാവു ദേശ്‌മുഖ്‌, ജമ്മു കാശ്‌മീര്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ്‌ തുടങ്ങിയവരെയെല്ലാം കോണ്‍ഗ്രസ്‌ രംഗത്തിറക്കിയപ്പോള്‍ സംസ്ഥാന നേതാക്കളെ മാത്രമേ ബിജെപിയ്‌ക്കും ഗൗഡ ദളിനും സാധിച്ചുള്ളൂ.

ഒന്നാം ഘട്ടത്തില്‍ തുങ്കൂര്‍, ചിക്കബല്ലാപൂര്‍, ബാംഗ്ലൂര്‍, കോലാര്‍, രാമനഗരം, കുടക്‌, മൈസൂര്‍, ചാമരാജ്‌ നഗര്‍ തുടങ്ങിയ ജില്ലകളിലെ 89 നിയമസഭാ സീറ്റുകളിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. മൊത്തം 941 സ്ഥാനാര്‍ഥികള്‍ ഇവിടങ്ങളില്‍ മത്സര രംഗത്തുണ്ട്‌.

തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ കര്‍ശന നിയന്ത്രണങ്ങള്‍ മൂലം ഇത്തവണ പ്രചാരണ രംഗത്ത്‌ പണക്കൊഴുപ്പ്‌ വളരെയധികം കുറവായിരുന്നു. ബാനറുകളും ബോര്‍ഡുകളും വന്‍ റാലികളും സംഘടപ്പിയ്‌ക്കുന്നതിന്‌ കര്‍ക്കശമായ നിയന്ത്രണങ്ങളാണ്‌ കമ്മീഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്‌.

ഇതിനിടെ പണം നല്‌കി വോട്ട്‌ വിലയ്‌ക്കു വാങ്ങാന്‍ പലയിടങ്ങളിലും ശ്രമങ്ങളുണ്ടെന്ന്‌ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞ ദിവസം പണം കൊടുത്ത്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ കൈക്കലാക്കിയിരുന്ന ബിജെപി പ്രവര്‍ത്തകനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+