വേഗമാനകം: സുപ്രിം കോടതി മൂന്നുമാസം സമയം അനുവദിച്ചു
ദില്ലി : സംസ്‌ഥാനത്തെ ഭാരവാഹനങ്ങളില്‍ വേഗമാനകം ഘടിപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് മൂന്നുമാസത്തെ സാവകാശം കൂടി സുപ്രീം കേടതി അനുവദിച്ചു.
വേഗമാനകം ഘടിപ്പിക്കുന്നതില്‍ കേരളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭാരവാഹനങ്ങളില്‍ വേഗമാനകം ഘടിപ്പിക്കുന്നതു സംബന്ധിച്ച് സംസ്‌ഥാനത്തിനെതിരെ നിലവിലുള്ള കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് കോടതി സാവകാശം അനുവദിച്ചത്.
വേഗമാനകം ഘടിപ്പിക്കണമെന്ന കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് കാണിച്ചാണ് കോടതിയലക്ഷ്യം പരിഗണിച്ചത്. സംസ്‌ഥാനത്തെ 98 ശതമാനം ഭാരവാഹനങ്ങളിലും വേഗമാനകം ഘടിപ്പിച്ചു കഴിഞ്ഞതായി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.
ഉത്തരവ് പാലിച്ച സാഹചര്യത്തില്‍ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില് ഹാജരാകുന്നതില് നിന്നും ഉന്നത ഉദ്യോഗസ്ഥരെ കോടതി ഒഴിവാക്കിയിരുന്നു.












Click it and Unblock the Notifications