പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
നാഗ്‌പൂര്‍: പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ രണ്ടുപേരെ നന്ദാവന്‍ പൊലീസ് അറസ്റ്റു ചെയ്‌തു. സംഭവത്തിലുള്‍പ്പെട്ട മറ്റ് മൂന്നുപേര്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
രാത്രി സുഹൃത്തിനൊപ്പം നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മാനഭംഗപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഭയപ്പെടുത്തി മാറ്റിനിര്‍ത്തിയശേഷം പെണ്‍കുട്ടിയെ ഒരു മൂലയിലേയ്‌ക്ക് വിലിച്ചുകൊണ്ടുപോയി ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നുവത്രേ.
ബുധനാഴ്‌ച വൈകീട്ട് വിദ്യാനഗറിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി നല്‍കിയ പരാതിയെത്തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പൊലീസ് മാനഭംഗക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുകയായിരുന്നു.
ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications