ബിജെപി പ്രവര്‍ത്തകന്റെ കൊല: ചിറ്റൂരില്‍ ഹര്‍ത്താല്‍
പാലക്കാട് ബിജെപി പ്രവര്‍ത്തകനായ സുരേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിറ്റൂര്‍ നിയോജക മണഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ആരംഭിച്ചു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. സംഘാര്‍ഷാവസ്ഥ കണക്കിലെടുത്ത് ചിറ്റൂരിലും പരിസര പ്രദേശങ്ങളിലും വന്‍ പോലീസ് കാവര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹര്‍ത്താലിനോടനുബന്ധിച്ച് ഇതു വരെ അക്രമസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. കല്ലാണ്ടിച്ചെള്ള സ്വദേശിയായ സുരേഷ് വ്യഴാഴ്‌ച രാത്രിയാണ് കൊല്ലപ്പെട്ടത്.
കൊഴിഞ്ഞാമ്പാറയിലെ ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കം സംഘട്ടനത്തിലെത്തുകയും ഒടുവില്‍ സുരേഷ് വെട്ടേറ്റു മരിയ്‌ക്കുകയുമായിരുന്നു.
കൊലയ്‌ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications