ഇറാഖിലെ അല്‍ ക്വയ്‌ദ തലവന്‍ പിടിയിലായതായി റിപ്പോര്‍ട്ട്
ബാഗ്‌ദാദ്: തീവ്രവാദി സംഘടനയായ അല്‍ ക്വയ്‌ദയുടെ ഇറാക്കിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബു ഹംസ അല്‍ മുജാഹിര്‍ എന്നയാളെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തരവൃത്തങ്ങളെ ഉദ്ധരിച്ച് അറബി ടെലിവിഷന്‍ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്‌തു.
ഇയാള്‍ അല്‍ ക്വയ്‌ദ വൃത്തങ്ങളില്‍ അബു അയൂബ് അല്‍ മസ്‌റി എന്ന പേരിലാണ് അറിയപ്പെടുന്നതെന്ന് അഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഈ വാര്‍ത്ത സത്യമാണോയെന്നറിയാന്‍ തങ്ങള്‍ അന്വേഷണങ്ങള്‍ നടത്തിവരുകയാണെന്നാണ് യുഎസ് സേനാവൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്‌ച വടക്കന്‍ ഇറാഖിലെ വാദ് അല്‍ ഹജര്‍ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പിടിയിലായ ഒരു അല്‍ ക്വയ്‌ദ പ്രവര്‍ത്തകന്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് വീടുവളഞ്ഞ് ഇയാളെ പിടുകൂടുകയായിരുന്നുവത്രേ. ഇയാള്‍ അബു ഹംസ തന്നെയാണോയെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരുകയാണെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
2007ല്‍ അബു ഹംസ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് അല്‍ ക്വയ്‌ദ കേന്ദ്രങ്ങള്‍തന്നെ വാര്‍ത്ത നിഷേധിച്ചിരുന്നു.
2006ല്‍ അബു മുസബ് അല്‍ സര്‍ഖാവി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ശേഷം അബു ഹംസയാണ് ഇറാഖിലെ അല്‍ ക്വയ്‌ദ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിച്ചതെന്നാണ് യുഎസ് സൈന്യം പറയുന്നത്. ഇയാളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് യുഎസ് സേന അഞ്ചു ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications