Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുഷിന്റെ പുത്രി ജന്ന ശനിയാഴ്‌ച വിവാഹിതയാകും

Henry Hager and Jenna Bushടെക്സാസ്: യുഎസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ മകള്‍ ജെന്ന വിവാഹിതയാകുന്നു. വെര്‍ജീനിയയിലെ റിപ്പബ്ലിക്കന്‍ പാട്ടി നേതാവായ ജോണ്‍ ഹാഗറിന്റെ മകന്‍ ഹെന്‍ട്രി ഹാഗറാണ്‌ വരന്‍.

ശനിയാഴ്‌ച വൈകീട്ട്‌ ടെക്‌സാസിലെ ബുഷിന്റെ ഫാം ഹൗസിലാണ്‌ വിവാഹം നടക്കുന്നത്‌. മകളുടെ വിവാഹത്തില്‍ സംബന്ധിക്കാന്‍ ബുഷും ഭാര്യ ലോറയും വൈറ്റ്‌ ഹൗസില്‍ നിന്നും വ്യാഴാഴ്‌ചതന്നെ ടെക്‌സാസിന്‌ പോയിട്ടുണ്ട്‌.

1600 ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ വിവാഹത്തിനായി വെണ്ണക്കല്ല്‌ പാകിയ പ്രത്യേക അള്‍ത്താര പണിതീര്‍ത്തിട്ടുണ്ട്‌. ബുഷിന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള ജോണ്‍ ഹാഗര്‍ നേരത്തെ വൈറ്റ്‌ ഹൗസില്‍ അദ്ദേഹത്തിന്റെ സഹായിയുമായിരുന്നു.

അടുത്തയാഴ്‌ച വെര്‍ജീനിയ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസില്‍ മാസ്‌റ്റേഴ്‌സ്‌ ഡിഗ്രി ലഭിക്കുന്ന ഹെന്‍ട്രി ഊര്‍ജ്ജ മേഖലയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ്‌. 26കാരിയയാ ജന്ന ടെക്‌സാസില്‍ അധ്യാപികയായി ജോലിചെയ്യുകയാണ്‌.

വിവാഹശേഷം മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ താമസിക്കാനാണ്‌ ഇരുവരുടെയും തീരുമാനം. 1971ല്‍ പ്രസിഡന്റ്‌ നിക്‌സണിന്റെ മകള്‍ ട്രിഷ്യയുടെ വിവാഹം നടന്നതിനുശേഷം ആദ്യമായാണ്‌ ഒരു യുഎസ്‌ പ്രസിഡന്റിന്റെ മകളുടെ വിവാഹം നടക്കുന്നത്‌. ട്രിഷ്യയുടെ വിവാഹം പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ഹൗസില്‍ വച്ചായിരുന്നു നടത്തിയത്‌.

കോളജ്‌ വിദ്യാഭ്യാസ കാലത്ത്‌ പ്രായപൂര്‍ത്തിയാകാതെ മദ്യപിച്ച്‌ കുറ്റത്തിന്‌ ജെന്നയും ഇരട്ടസഹോദരി ബാര്‍ബറയും അറസ്‌റ്റ്‌ ചെയ്യപ്പെട്ടിരുന്നു. ജെന്ന പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലിരുന്ന്‌ പത്രഫോട്ടോഗ്രാഫര്‍മാരെ നാവുനീട്ടി വിരട്ടിയ സംഭവവും വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+