മുഷാറഫ് സുന്ദരീ വലയത്തില്‍
സ്ലാമാബാദ് : സുന്ദരിമാരുടെ കണ്‍മുനയേറ് ജനറല്‍ പര്‍വേശ് മുഷാറഫിനെ കുടുക്കിലാകുന്ന എല്ലാ ലക്ഷണവുമുണ്ട്.
പാകിസ്താന്‍ പ്രസിഡന്റുമൊത്ത് സല്ലപിക്കാനും നേരം ചെലവിടാനും തനിക്ക് മോഹമുണ്ടെന്ന് ഒരു സൗന്ദര്യറാണി പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചതിനു പിന്നാലെ മറ്റൊരു സുന്ദരിയുമെത്തി. താനും മുഷാറഫും "പഴയ പരിചയക്കാരാ"ണെന്നാണ് മറിയ മതീന്‍ എന്ന സുന്ദരിയുടെ അവകാശ വാദം.
സുന്ദരിപ്പട്ടം ഏറെ കിട്ടിയിട്ടുളള മരിയ പറയുന്നത് തനിക്ക് ജനറല്‍ മുഷാറഫുമായി ഡേറ്റ് ചെയ്യാനൊന്നും ആഗ്രഹമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ തന്നെ "നല്ല സുഹൃത്തു"ക്കളാണെന്നുമാണ്.
മിസ് പാകിസ്താന്‍ പട്ടം അലങ്കരിക്കുന്ന മഹ്‍ലീഡ് സര്‍ക്കാരിയാണ് തനിക്ക് ജനറല്‍ മുഷാറഫിനൊപ്പം ഡേറ്റ് ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വിവാദത്തിന് തിരികൊളുത്തിയത്. ഒരു ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ക്കാരി തന്റെ മുഷാറഫ് പ്രേമം വെളിപ്പെടുത്തിയത്.
അന്താരാഷ്ട്ര സൗന്ദര്യ മത്സര വേദിയില്‍ പങ്കെടുത്തിട്ടുളളവര്‍ക്ക്, സുന്ദരിമാര്‍ക്കിടയില്‍ മുഷാറഫിന്റെ സ്ഥാനം അറിയാമെന്ന് മറിയ മതീന്‍ വെളിപ്പെടുത്തുന്നു.
ഇനിയേത് സുന്ദരിയാണ് വേറെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നതെന്ന് കാത്തിരിക്കുകയാണ് പാകിസ്താന്‍കാര്‍.












Click it and Unblock the Notifications