യുവത്വം കുടിക്കുന്നത് സെക്സിന് വേണ്ടി
ലണ്ടന്‍ : ലൈംഗിക ജീവിതം ശക്തിപ്പെടുത്താന്‍ യൂറോപ്പിലെ യുവതലമുറ മദ്യത്തെയും മയക്കുമരുന്നിനെയുമാണ് ആശ്രയിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട്.
സെക്സിന്റെ പുതിയ ഉയരങ്ങളിലെത്താന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ മദ്യത്തെ ആശ്രയിക്കുന്നതെന്ന് യുവതീയുവാക്കള്‍ തുറന്നു പറയുന്നു. 16നും 35നും ഇടയ്ക്കു പ്രായമുളള പുരുഷന്മാരില്‍ മൂന്നിലൊന്നും നാലിലൊന്ന് വനിതകളും മദ്യം ലൈംഗിക ശേഷി മെച്ചപ്പെടുത്തുമെന്ന് ധരിക്കുന്നവരാണ്.
യൂറോപ്പിലെ ഒമ്പത് നഗരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 1341പേരെയാണ് പഠനത്തിന് ഉപയോഗിച്ചത്.
സ്ഥിരമായി കൊക്കേന്‍ ഉപയോഗിക്കുന്നവര്‍ക്ക് കഴിഞ്ഞ 12 മാസത്തിനുളളില്‍ അഞ്ച് ലൈംഗിക പങ്കാളികളെ ലഭിച്ചത്രേ. അഞ്ചോ അതിലധികമോ ലൈംഗിക പങ്കാളികളെ ലഭിക്കാന്‍ കൊക്കേന്‍ ഉപഭോക്താക്കളുടെ സാധ്യത അഞ്ചു മടങ്ങാണത്രേ, മറ്റുളളവരെ അപേക്ഷിച്ച്.
ലിവര്‍പൂളിലെ ജോണ്‍ മൂര്‍ സര്‍വകലാശാലയിലെ മാര്‍ക്ക് ബെല്ലിസിന്റെ നേതൃത്വത്തിലാണ് സര്‍വെ നടന്നത്.












Click it and Unblock the Notifications