വരുന്നു, സ്കോഡയുടെ ചെറുകാര്‍
ബാംഗ്ലൂര്‍ : ഇന്ത്യയിലെ നിരത്തുകള്‍ ലക്ഷ്യമിട്ട് ചെക് കാര്‍ നിര്‍മ്മാതാക്കളായ സ്കോഡ നിര്‍മ്മിക്കുന്ന ചെറുകാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തും.
സ്കോഡ ഇപ്പോള്‍ ഉപയോഗിക്കുന്ന വോക്സ്‍വാഗന്‍ പ്ലാറ്റ്ഫോമില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ കാറുകളുടെ പ്ലാറ്റ്ഫോമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. അഞ്ച് പുതിയ മോഡലുകളാണ് ഇന്ത്യയ്ക്കു വേണ്ടി സ്കോഡയുടെ നിര്‍മ്മാണശാലയില്‍ തയ്യാറാകുന്നത്.
മൂന്നിനും അഞ്ചിനും ലക്ഷത്തിനിടയിലായിരിക്കും കാര്‍ വില. ഇപ്പോള്‍ സ്കോഡ ഇറക്കുന്ന ഏറ്റവും ചെറിയ കാര്‍ ഫാബിയ ആണ്. കഴിഞ്ഞ ജനുവരിയിലാണ് ഫാബിയ ഇന്ത്യയിലെ നിരത്തുകളിലെത്തിയത്. ഇതിനെക്കാള്‍ വില കുറഞ്ഞതാണ് വരാനിരിക്കുന്ന ചെറുകാര്‍.
2012ല്‍ പ്രതിവര്‍ഷം ഒരു ലക്ഷം കാറുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സ്കോഡയുടെ ഇന്ത്യന്‍ പ്രതിനിധി തോമസ് ക്വെല്‍ പറയുന്നു.












Click it and Unblock the Notifications