Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭര്‍ത്താവ്‌ മരിച്ച്‌ രണ്ടാവര്‍ഷം പൂജയ്‌ക്ക്‌ ആണ്‍കുഞ്ഞ്‌

കൊല്‍ക്കത്ത: ഭര്‍ത്താവ്‌ മരിച്ചപ്പോള്‍ ജീവിതം തീര്‍ന്നുവെന്ന്‌ കരുതിയതാണ്‌ മുപ്പത്തിരണ്ടുകാരിയായ പൂജ. എന്നാല്‍ ഭര്‍ത്താവ്‌ മരിച്ച്‌ രണ്ടാംവര്‍ഷം കഴിഞ്ഞ്‌ ജനിച്ച കുഞ്ഞ്‌ പൂജയുടെ ജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുന്നു. ഭര്‍ത്താവ് കുഞ്ഞിന്‍റെ രൂപത്തില്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നാണ് പൂജ ഇപ്പോള്‍ വിശ്വസിക്കുന്നത്.

ഭര്‍ത്താവ്‌ ജീവിച്ചിരിക്കെ ബീജബാങ്കില്‍ സൂക്ഷിച്ച ബീജം ഉപയോഗിച്ച്‌ കൃത്രിമ ബീജസങ്കലനം നടത്തിയാണ്‌ കൊല്‍ക്കത്തിയില്‍ നഴ്‌സായ പൂജ ഗര്‍ഭിണിയായത്‌.

ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ്‌ പൂജയും രാജീബും വിവാഹിതരായത്‌. കുട്ടികളില്ലാതെവന്നപ്പോള്‍ 2003 മുതല്‍ വിട്രോ ഫെര്‍ടിലൈസേഷന്‍ചികിത്സ തുടങ്ങി. ചികിത്സകനായ ഡോക്ടര്‍ ബൈദ്യനാദ്‌ ചക്രബര്‍ത്തിയുടെ സ്ഥാപനത്തിലെ ബീജബാങ്കില്‍ ചികിത്സയുടെ ഭാഗമായ രാജീവിന്റെ ബീജം ശേഖരിച്ചുവച്ചു.

ചികിത്സ തുടരുന്നതിനിടെ 2006ല്‍ ഭക്ഷ്യവിഷബാധയെത്തടുര്‍ന്ന്‌ രാജീബ് മരിച്ചു. ഞണ്ടിറച്ചി കഴിച്ചതിനെത്തുടര്‍ന്ന്‌ വിഷബാധയേറ്റ രാജീബ് കുഴഞ്ഞുവീണ്‌ മരിയ്‌ക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ പൂജ ആകെ തകര്‍ന്നു. ഈ സമയത്താണ്‌‌ ഭര്‍ത്താവിന്റെ ബീജം ലാബില്‍ സൂക്ഷിച്ചകാര്യം പൂജ ഓര്‍മ്മിക്കുന്നത്‌.

അങ്ങനെ പൂജ ഡോക്ടറെ കണ്ട്‌ കാര്യം സംസാരിച്ചു. ഗര്‍ഭധാരണം സാധ്യമാണെന്ന്‌ കണ്ടതിനെത്തുടര്‍ന്ന്‌ ചികിത്സ ആരംഭിച്ചു. മൂന്ന്‌ മാസംമുമ്പ്‌ പൂജയ്‌ക്ക്‌ ആണ്‍കുഞ്ഞ്‌ പിറന്നു.

ഇതോടെ ജീവിക്കാന്‍ എനിക്ക്‌ തോന്നിത്തുടങ്ങി, ജീവിക്കുന്നതിന്‌ ഒരു കാരണമുണ്ടെന്ന വിശ്വാസം അതിന്‌ പ്രേരിപ്പിച്ചു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ നല്ല പിന്തുണ നല്‍കി. എന്നാല്‍ ചികിത്സയുടെ കാര്യം ആദ്യം പുറത്തുപറയേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ അച്ഛനില്ലാതെ പിറന്ന കുഞ്ഞെന്ന പേരുദോഷം മകനുണ്ടാകരുതെന്ന്‌ കരുതിയാണ്‌ ഇക്കാര്യം പുറത്തറിയിച്ചത്‌- പൂജ പറയുന്നു.

ഭര്‍ത്താവില്ലാത്ത അവസ്ഥയില്‍ പിറക്കുന്ന കുഞ്ഞാണെങ്കിലും കുഞ്ഞിന്‌ നിയമപരമായി എല്ലാ അവകാശങ്ങളുമുണ്ടാകുമെന്ന്‌ വിദഗ്‌ധരില്‍ നിന്നും അറിഞ്ഞതിന്‌ ശേഷമാണ്‌ ഡോക്ടര്‍ ബൈദ്യനാദ്‌ ചികിത്സ ആരംഭിച്ചത്‌.

ജീവിച്ചിരിപ്പില്ലെങ്കിലും ഭര്‍ത്താവിന്റെ ബീജം കൃത്രിമ സങ്കലനം നടത്തിയുണ്ടാവുന്ന കുഞ്ഞിന്‌ നിയമപരമായ എല്ലാ അവകാശങ്ങളുമുണ്ടുകുമെന്ന്‌ അടുത്തുതന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന നാഷണല്‍ ഗൈഡലൈന്‍സ്‌ ഓഫ്‌ അസിസ്റ്റഡ്‌ റീപ്രൊഡക്ടീവ്‌ ടെക്‌നിക്‌സ്‌ അനുശാസിക്കുന്നുണ്ട്‌. ഇത്തരത്തിലുള്ള ഗര്‍ഭധാരണം രാജ്യത്ത്‌ ആദ്യമായാണെന്ന്‌ ബില്‍ തയ്യാറാക്കിയ രധെശ്യാം ശര്‍മ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+