Get Updates
Get notified of breaking news, exclusive insights, and must-see stories!

5വയസ്സുകാരിയെ അയല്‍ക്കാരന്‍ മാനഭംഗപ്പെടുത്തി

ദില്ലി: കിഴക്കന്‍ ദില്ലിയിലെ അജിത്‌ നഗറില്‍ അഞ്ചുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ കുട്ടിയുടെ അയല്‍ക്കാരനെ മാനഭംഗക്കുറ്റം ചുമത്തി അറസ്റ്റുചെയ്‌തു.

ഒരു കമ്പനിയില്‍ ക്ലര്‍ക്കായി ജോലിചെയ്യുന്നയാളുടെ മകളാണ്‌ മാനഭംഗത്തിനിയായത്‌. പെണ്‍കുട്ടി രാത്രിയില്‍ പതിവായി ടിവി കാണാനായി വീടിന്റെ മുകള്‍ നിലയിലെ താമസക്കാരന്റെ അടുത്ത്‌ പോകാറുണ്ട്‌.

വ്യാഴാഴ്‌ച രാത്രിയിലും പെണ്‍കുട്ടി പതിവുപോലെ ടിവി കാണാനായി മുകള്‍ നിലയിലെ വീട്ടില്‍ ചെന്നു. ഈ സമയത്താണത്രേ ഇവിടത്തെ താമസക്കാരന്‍ കുട്ടിയെ മാനഭംഗപ്പെടുത്തിയത്‌. മാത്രമല്ല സംഭവം ആരോടും പറയരുതെന്ന്‌ പറഞ്ഞ്‌ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

താഴെനിലയിലെത്തിയ കുട്ടി തന്റെ വസ്‌ത്രം വൃത്തികേടായിരിക്കുന്നുവെന്നും അതു മാറണമെന്നും അമ്മയോട്‌ ആവശ്യപ്പെട്ടു. സംശയംതോന്നി അമ്മകാര്യമന്വേഷിച്ചപ്പോള്‍ കുട്ടി മുറിയില്‍ നടന്ന സംഭവത്തെക്കുറിച്ച്‌ പറയുകയും കരയുകയും ചെയ്‌തു.

സംഭവമറിഞ്ഞ അയല്‍വാസികള്‍ കൂട്ടംചേര്‍ന്ന്‌ ഇയാളെ മര്‍ദ്ദിച്ചശേഷം പൊലീസിന്‌ കൈമാറി. ഇയാള്‍ മുമ്പ്‌ ഇത്തരം കൃത്യങ്ങളെന്തെങ്കിലുംചെയ്‌തിട്ടുണ്ടോയെന്നതിനെക്കുറിച്ച്‌ അന്വേഷിക്കുന്നുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയയാക്കിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+