മെയ് 29 എവറസ്റ്റ് ദിനമായി ആഘോഷിയ്‌ക്കും
കഠ്‌മണ്ഡു: മെയ് 29 അന്തര്‍ദേശീയ എവറസ്റ്റ് ദിനമായി ആഘോഷിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എഡ്‌മണ്ട് ഹിലാരി, ടെന്‍സിംങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മയ്‌ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1953 മെയ് 29നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് കൊടുമുടി കീഴടക്കിയത്.
സാംസ്‌കാരിക, ടൂറിസം മന്ത്രാലയം, നേപ്പാള്‍ ടൂറിസം ബോര്‍ഡ്, നേപ്പാള്‍ മൗണ്ടനീറിംഗ് അസോസിയേഷന്‍ എന്നിവ സംയുക്തമായാണ് ഈ തീരുമാനമെടുത്തത്.
2008 മെയ് 29ന് ആദ്യ എവറസ്റ്റ് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പര്‍വ്വതങ്ങളെക്കുറിച്ചുള്ള ചലച്ചിത്രങ്ങള്‍, ഫോട്ടോ പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications