ഒന്നാം ഘട്ട പോളിംഗില്‍ കര്‍ണാടകത്തില്‍ 60%
ബാംഗ്ലൂര്‍: മേയ് പത്തിന് 89 നിയമസഭാ സീറ്റുകളിലേയ്ക്ക് കര്‍ണാടകത്തില്‍ നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പതിനൊന്ന് ജില്ലകളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.
സമാധാനപരമായി നടന്ന വോട്ടെടുപ്പില്‍ കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ഗ്രാമീണ മേഖലയിലായിരുന്നു. 72.5 ശതമാനമായിരുന്നു ഇത്. എന്നാല്‍ നഗര പ്രദേശങ്ങളില്‍ 44 ശതമാനം മാത്രമായിരുന്നു പോളിംഗ്.
വിവിധ പ്രദേശങ്ങളിലെ പോളിംഗ് ഇപ്രകാരമായിരുന്നു.
ചിക്കബല്ലാപൂര്‍ 68 ശതമാനം
ഹസന്‍ 68 ശതമാനം
മാണ്ഡ്യ 68 ശതമാനം
ചാമരാജനഗര്‍ 65 ശതമാനം
കോലാര്‍ 64 ശതമാനം
തുംകൂര്‍ 63 ശതമാനം
കുടക് 60 ശതമാനം
ബാംഗ്ലൂര്‍ നഗരം 55 ശതമാനം
മൈസൂര്‍ 54 ശതമാനം
ബാംഗ്ലൂര്‍ 44 ശതമാനം
(ബിബിഎം പി)
വിവിധ എക്സിറ്റ് പോളുകള്‍ ജനതാ ദള്‍ എസും ബി ജെപിയും തുല്യ സീറ്റുകള്‍ നേടുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്. കോണ്‍ഗ്രസും ഏറെ പിന്നിലാവാന്‍ സാദ്ധ്യതയില്ല. ഒന്നാം ഘട്ടത്തിലെ അവസ്ഥ തുടരുകയാണെങ്കില്‍ തൂക്ക് നിയമസഭ ആകാനുള്ള സാദ്ധ്യതയാണ് കാണുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications