സന്തോഷ് മാധവനെതിരെ മൂന്ന് കേസുകള്‍
കൊച്ചി: സന്തോഷ് മാധവനെതിരെ മൂന്ന് കേസുകളാണ്‍ കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സെറാഫിന്‍ നല്‍കിയ പരാതിയില്‍ വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്. കടുവ തോലും ചന്ദന മുട്ടിയും കണ്ടെടുത്തതു സംബന്ധിച്ചാണ് മറ്റ് രണ്ട് കേസുകള്‍.
അറസ്റ്റ് ഉണ്ടാവുമെന്ന് കരുതി ഒരു അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിനായി അമൃത ചൈതന്യ ശ്രമിയ്ക്കുന്നുണ്ടെന്ന് അറിയുന്നു.
കടുവാ തോല്‍ സൂക്ഷിച്ചതിന് അമൃത ചൈതന്യയ്ക്കെതിരെ കേസ്
കൊച്ചി: ശാന്തിതീരം ആശ്രമത്തിലെ സ്വാമി അമൃത ചൈതന്യയ്ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. കടുവയുടെ തോല്‍ സൂക്ഷിച്ചതിനാണ് കേസ്.
കടവന്ത്ര പൊലീസെടുത്ത കേസ് വനം വകുപ്പിന് കൈമാറിയേയ്ക്കും.
അമൃത ചൈതന്യ താമസിച്ചിരുന്ന കടവന്ത്രയിലെ റോയല്‍ സ്‌റ്റേഡിയം മാന്‍ഷന്‍ എന്ന ഫ്‌ളാറ്റില്‍ ശനിയാഴ്‌ച രാത്രി പോലീസ് നടത്തിയ റെയ്‌ഡില്‍ കടവയുടെ തോലും കണ്ടെത്തിയിരുന്നു. 40 ലക്ഷം രൂപ തട്ടിച്ചുവെന്ന ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ് നടത്തിയത്.
കടുവ തോലിന് പുറമേ മറ്റ് പല സാധനങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, ചന്ദനമുട്ടികള്‍, വിദേശമദ്യക്കുപ്പികള്‍, അശ്ലീല സി.ഡികള്‍, കാസറ്റുകള്‍, ആധാരങ്ങള്‍, ബ്ലാങ്ക് ചെക്കുകള്‍, സ്‌ത്രീകളുടെ സൗന്ദര്യവര്‍ധക വസ്‌തുക്കള്‍, അഞ്ച് പൊതികളിലായി വെളുത്ത പൊടികള്‍ എന്നിവയാണ് കണ്ടെടുത്തത്.
ശനിയാഴ്‌ച രാത്രി നടന്ന റെയ്ഡിന് നതൃത്ത്വം നല്‍കാന്‍ ഐ.ജി വിന്‍സന്റ് എം. പോള്‍, സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം എന്നിവര്‍ എത്തിയിരുന്നു. 9.30-ഓടെയായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ പി.എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ കടവന്ത്രയിലെ സ്റ്റേഡിയം മാന്‍ഷന്‍ 4 ബി ഫ്‌ളാറ്റില്‍ റെയിഡ് നടന്നത്. വാതില്‍ പൂട്ടിയിരുന്നതിനാല്‍ പോലീസ് വാതില്‍ തല്ലിപ്പൊളിക്കുകയായിരുന്നു. രാത്രി 11.30 വരെ ആദ്യഘട്ട റെയിഡ് നീണ്ടുനിന്നു.
ഇവിടെ നിന്ന് കണ്ടെടുത്ത വെളുത്ത പൊടി മയക്കുമരുന്നാണോ ഭസ്മമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. പകുതി കഴിച്ച മദ്യക്കുപ്പിക്കരികില്‍നിന്നാണ് വെളുത്ത പൊടിയുള്ള പൊതികള്‍ കണ്ടെടുത്തത്. പിടിച്ചെടുത്ത ആധാരങ്ങളും വിശദമായി പരിശോധിക്കുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
ഫ്‌ളാറ്റില്‍നിന്ന് നിരവധി മാഗസിനുകളും പാട്ടുകളുടെയും മറ്റും സി.ഡി.കളും കണ്ടെത്തിയിരുന്നു. നിരവധി ആല്‍ബങ്ങളും ഇവയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഒട്ടേറെ രാഷ്‌ട്രീയനേതാക്കള്‍ക്കൊപ്പം അമൃത ചൈതന്യ നില്‍ക്കുന്ന ചിത്രങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി, ഗായകന്‍ എം. ജയചന്ദ്രന്‍, ചലച്ചിത്രതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, ഊര്‍മിള ഉണ്ണി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങി നിരവധിപ്പേര്‍ക്കൊപ്പം സന്തോഷ് നില്‍ക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications