Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിഒഴിപ്പിയ്ക്കല്‍ ഒഴിഞ്ഞ മൂന്നാറില്‍ സന്ദര്‍ശക പ്രവാഹം

മൂന്നാര്‍: 2007 മേയ് മാസത്തിലായിരുന്നു മൂന്നാറില്‍ അനധികൃത കുടിയേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ തുടങ്ങിയത്. ഒരു വര്‍ഷം കഴിഞ്ഞ് നോക്കുമ്പോള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് തോന്നാം. കുടിഒഴിപ്പിയ്ക്കല്‍ നടപടികള്‍ എങ്ങും എത്തിയില്ല.

കഴിഞ്ഞ വര്‍ഷം മൂന്നാറിലേയ്ക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയത് സര്‍ക്കാര്‍ നേതൃത്ത്വത്തില്‍ നടക്കുന്ന കുടി ഒഴിപ്പിയ്ക്കല്‍ കാണാനായിരുന്നു. താമസിയ്ക്കാന‍ സ്ഥലം കിട്ടുമോ എന്ന ആശങ്ക കാരണം വിനോദ സഞ്ചാരികളുടെ എണ്ണം 2007 ല്‍ മൂന്നാറില്‍ വളരെ കുറവായിരുന്നു.

എന്നാല്‍ ഇക്കുറി കാര്യം മാറി. മൂന്നാറില്‍ കുടി ഒഴിപ്പിയ്ക്കലിന്‍റെ ചൂടില്ല. അന്തരീക്ഷ താപവും താരതമ്യേന കുറവ്. സ്കൂള്‍ അവധിക്കാലം കൂടി ആയതോടെ വിനോദ സഞ്ചാരികള്‍ എത്തി തുടങ്ങി. കേരളത്തില്‍ നിന്ന് മാത്രമല്ല അയല്‍ സംസ്ഥാനമായ തമിഴ് നാട്ടില്‍ നിന്നും ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. പ്രശസ്തമായ റിസോര്‍ട്ടുകളില്‍ എത്തുന്നത് പ്രധാനമായും വടക്കേ ഇന്ത്യയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും മറ്റുമുള്ളവരാണ്. കുടുംബമായി എത്തുന്നവരാണ് ഇപ്പോള്‍ കൂടുതല്‍. പൊതുവേ താമസ സൗകര്യങ്ങള്‍ കുറവായ മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ താമസ പ്രശ്നം രൂക്ഷമായിരിയ്ക്കുകയാണ്.

വരയാടിനെ കാണുകയും മാട്ടുപ്പെട്ടിയിലെ ഇന്തോ സ്വസ് പ്രോജക്ട് പ്രദേശം സന്ദര്‍ശിയ്ക്കുകയുമാണ് പ്രധാനമയും സന്ദര്‍ശകര്‍ ചെയ്യുന്നത്. സന്ദര്‍ശകര്‍ ഏറെ ആയതോടെ മാട്ടുപ്പെട്ടിയില്‍ ബോട്ട് യാത്ര നടത്താന്‍ പലര്‍ക്കും കഴിയുന്നില്ല.

ആള്‍ തിരക്ക് കൂടിയത് വരയാടിനെ കാണാനുള്ള സാദ്ധ്യതയും കുറയ്ക്കുകയാണ്. രാജമല എത്തുന്ന ചിലരെങ്കിലും വരയാടിനെ കാണാതെയാണ് മടങ്ങുന്നത്.

ക്ലീന്‍ മൂന്നാര്‍ പദ്ധതിപ്രകാരം ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന പ്രത്യേക ടൗണ്‍ ശുചീകരണ പദ്ധതി ഫിബ്രവരി 15ന്‌ അവസാനിച്ചു. മാലിന്യനിര്‍മ്മാര്‍ജ്ജനവും ടൗണ്‍ ശുചീകരണവും ഈ പദ്ധതിപ്രകാരം കാര്യക്ഷമമായി നടന്നിരുന്നെങ്കിലും പദ്ധതിയുടെ കാലാവധി അവസാനിച്ചത്‌ ശുചീകരണത്തെ ബാധിച്ചിട്ടുണ്ട്‌.

മൂന്നാര്‍ വാര്‍ത്താ ശേഖരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+