സന്തോഷ് മാധവന്‍റെ ഇടുക്കിയിലെ വീട്ടില്‍ റെയ്ഡ്
ഇടുക്കി: സന്തോഷ് മാധവന്റെ കട്ടപ്പനയിലുള്ള വീട്ടിലും ടൂറിസ്‌റ്റ് ഹോമിലും പോലീസ് പരിശോധന നടത്തി. കട്ടപ്പന ഡി.വൈ.എസ്.പി സൈമണ്‍ നേതൃത്വം നല്‍കുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
സന്തോഷിന്റെ കുടുംബ വീടാണ് കട്ടപ്പനയിലുള്ളത്. ഇവിടെയുള്ള അതുല്യ ടൂറിസ്‌റ്റ് ഹോം ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ്. അമത ചൈതന്യ തന്നെയാണ് സന്തോഷ് മാധവനെന്നാണ് പൊലീസ് ഉറപ്പായി കരുതുന്നത്. ഇതിനുള്ള തെളിവുകള്‍ ഇവര്‍ക്ക് ഇതിനകം കിട്ടി കഴിഞ്ഞുഎന്നാണ് കൂടുതല്‍ അന്വേഷണങ്ങള്‍ വെളിവാക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications