കുട്ടികള്‍ക്ക് ഭയം കൂടാതെ സ്കൂളില്‍ പേകാമോ?
തിരുവനന്തപുരം: രണ്ടാഴ്ച കൂടി കഴിഞ്ഞാല്‍ കേരളത്തിലെ സ്കൂളുകളെല്ലാം തുറക്കും. പക്ഷേ ഒട്ടു മിയ്ക്ക സര്‍ക്കാര്‍ സ്കൂളുകളുടേയും അവസ്ഥ പരിതാപകരമാണ്. മിയ്ക്കതും ചോര്‍ന്നൊലിയ്ക്കുകയാണ്. വന മേഘലയില്‍ ഉള്ള സ്കൂളുകളാണ് കൂടുതല്‍ പ്രശ്നം നേരിടുന്നത്.
ഇതുവരേയും സര്‍ക്കാര്‍ ഈ സ്കൂളുകളില്‍ വേണ്ട അറ്റ കുറ്റ പണി നടത്തിയിട്ടില്ല. പണമില്ലാത്തതും അനുവദിച്ച ജോലി കോണ്‍ട്രാക്ടര്‍ ചെയ്തുതീര്‍ക്കാത്തതും ഒക്കെ ഇതിന് കാരണമാണ്.
ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥഇനി വിദ്യാഭ്യാസ മന്ത്രിയ്ക്ക് കത്തയച്ചത്. തിരുവനന്തപുരം ജില്ലയിലെ വിതുരയിലെ യു പി സ്കൂളില്‍ പഠിയ്ക്കുന്ന അതിഥി കൃഷ്ടദിവാണ് വിദ്യാഭ്യാസ മന്ത്രിയ്ക്ക് പരാതി അയച്ചത്. അതിഥിയുടെ ക്ലാസ് മുറിയ്ക്ക് സമീപമണ് ആടി ഉലയുന്ന ഒരു വലിയ അഞ്ഞിലി മരം നില്‍ക്കുന്നത്. അതിഥിയുടെ ഭീതിയ്ക്ക് ഒരു കാരണവുമുണ്ട്. ഈ കുട്ടിയുടെ അച്ഛന്‍റെ ചേച്ചി മറ്റൊരു സ്കൂള്‍ കെട്ടിടത്തിന് പുറത്ത് മരം വീണപ്പോഴാണ് മരിച്ചത്. ഇത് ഭീതിയായി പടര്‍ന്നിരിയ്ക്കുകയാണ് അതിഥിയുടെ കുഞ്ഞു മനസ്സില്‍.
ഈയിടെ ഉണ്ടായ കാറ്റില്‍ സ്കൂളിനടുത്തുള്ള മൃഗാശുപത്രി തകര്‍ന്നത് മരം വീണാണ്. വിതുര യു.പി. സ്‌കൂളിലെ പി.ടി.എ.യും പ്രധാനാധ്യാപകനും ആവുന്നത്ര സമ്മര്‍ദ്ദം ചെലുത്തിയിട്ടും മരംമുറിക്കാന്‍ വി.എച്ച്.എസ്.എസ്. അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്‌നമായിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ അനുമതി ഒന്നിലധികം തവണ വാങ്ങിയിട്ടും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി മരംമുറി നീട്ടിക്കൊണ്ടുപോകുന്നതായാണ് ആക്ഷേപം.
ഈ ഭയം വിതുരയിലെ അതിഥിയുടെ മാത്രം ഭയമല്ല. പകരം കേരളത്തിലെ മലയോര മേഘലയിലെ വിവിധ സ്കൂളുകളിലെ കുട്ടികളുടെ ഭയമാണ്. പത്തനംതിട്ടയിലെ ഉള്‍ മേഘലയിലും ഇടുക്കിയിലെ പൈനാവിലും വയനാട്ടിലെ തിരുനെല്ലിയിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല.
ഈ സ്കൂളുകളിലൊക്കെ പോകേണ്ട കുട്ടികള്‍ മാത്രമല്ല അവരുടെ മാതാപിതാക്കന്മാരും പേടിച്ചരണ്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications