സന്തോഷ് മാധവന്‍:നടപടികള്‍ക്ക് മടിയ്ക്കില്ല-മന്ത്രി
കോഴിക്കോട്: സന്തോഷ് മാധവനുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സര്‍ക്കാര്‍ മടിയ്ക്കില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. നിയമാനുസൃതമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിയ്ക്കും. ഒരു സ്വാമിയെയും സര്‍ക്കാര്‍ സംരക്ഷിയ്ക്കല്‍ സര്‍ക്കാരിന്‍റെ പദ്ധതിയിലില്ല.
വ്യത്യസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതാണ് പൊലീസ് അന്വേഷണത്തിന് കാരണമായത്. എന്നാല്‍ ഈ അന്വേഷണങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. ഇനിയും പുതിയ വിവരങ്ങള്‍ കണ്ടെത്താനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയാനാവില്ല.
രണ്ട് സന്തോഷ് മാധവന്മാര്‍ ഉണ്ടോ എന്നകാര്യം ഇന്റര്‍പോളാണ് സ്ഥിരീകരിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications