കടുവതോല്‍: വകുപ്പ് അന്വേഷിയ്ക്കും-വനം മന്ത്രി
തിരുവനന്തപുരം: അമൃത ചൈതന്യ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് പൊലീസ് കടുവ തോല്‍ കണ്ടെത്തിയ സംഭവം വനംവകുപ്പിലെ മുഖ്യ വനപരിപാലകന്‍ അന്വേഷിയ്ക്കുമെന്ന് വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.
കടുവ തോല്‍ കണ്ടെത്തിയ ശനിയാഴ്ച രാതിര തന്നെ ഇതിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട. ഞായറാഴ്ച തന്നെ റിപ്പോര്‍ട്ട് കിട്ടുമെന്നാണ് കരുതുന്നത്.
ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യമൃഗങ്ങളും മൃഗ ഉല്പന്നങ്ങളും സ്വകാര്യ വ്യക്തികള്‍ സൂക്ഷിയ്ക്കുന്നത് കുറ്റമാണ്. റിപ്പോര്‍ട്ട് ലഭിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications