Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് മാധവനെതിരെ ഗള്‍ഫ് കാരി പരാതി നല്‍കി

കൊച്ചി: 40 ലക്ഷം രൂപ തട്ടിച്ചെന്ന് കാണിച്ച് ദുബായിലുള്ള ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ സന്തോഷ് മാധവന് എതിരെ കേരള പോലീസിന്‌ പരാതി നല്‍കി. പരാതി പൊലീസിന് ഇമെയിലിലൂടെയാണ് കിട്ടിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണം തുടങ്ങി.

ബിസിനസില്‍ ഒരുമിച്ച് മുടക്കാമെന്നായിരുന്നു സെറഫിന്‍ എഡ്വിന് സന്തോഷ് മാധവന്‍ നല്‍കിയ വാഗ്ദാനം. ഹോട്ടല്‍ ബിസിനസിലായിരുന്നു പങ്കാളിത്തം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നത്. സെറഫിന്‍ ഇന്‍റര്‍ പോളിനും പരാതി നല്‍കിയിട്ടുണ്ട്. ഇന്‍റര്‍ പോള്‍ വെബ് സൈറ്റിലെ സന്തോഷ് മാധവന്‍റെ ഫോട്ടോയും പരാതിയ്ക്കൊപ്പം താന്‍ കേരള പൊലീസിന് നല്‍കിയിട്ടുണ്ടെന്ന് സെറഫിന്‍ കഴിഞ്ഞ ദിവസം ടെലിവിഷന്‍ ചാനലുകളോട് വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ പൊലീസ് നിഷേധ നിലപാടാണ് തന്‍റെ പരാതിയിന്മേല്‍ കാണിച്ചത്. കേരളത്തില്‍ ഈയാള്‍ക്കെതിരെ കേസുകളൊന്നും നിലവിലില്ലാത്തതിനാല്‍ അയാളെ കസ്റ്റഡിയിലെടുക്കാനാവില്ലെന്നായിരുന്നു പൊലീസിന്‍രെ നിലപാട്.

ശനിയാഴ്‌ച രാത്രി സന്തോഷ്‌ ആണെന്ന് കരുതന്ന അമൃത ചൈതന്യ താമസിച്ചിരുന്ന കടവന്ത്രയിലെ ഫ്‌ളാറ്റില്‍നിന്നും കടുവത്തോല്‍ പിടിച്ചെടുത്തിനെ തുടര്‍ന്ന്‌ വന്യജീവി സംരക്ഷണ നിയമപ്രകാരം പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

പണം തട്ടിയെടുത്ത്‌ കടന്ന സന്തോഷ്‌ മാധവന്‍ തന്നെയാണ്‌ കൊച്ചിയിലെ അമൃതചൈതന്യയെന്ന്‌ സെറഫിന്‍ ശനിയാഴ്‌ച വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ്‌ അവര്‍ കേരള പോലീസിന്‌ പരാതി നല്‍കിയത്‌.

പോലീസ്‌ നടത്തുന്ന അന്വേഷണത്തില്‍ തനിക്ക്‌ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും. വേണ്ടിവന്നാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാനായി കേരളത്തിലെത്തുമെന്നും സെറഫിന്‍ എഡ്വിന്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+