ജോര്‍ജ്ജ് ബുഷിന്റെ മകള്‍ വിവാഹിതയായി
ടെക്‌സാസ്: അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ മകള്‍ ജെന്നാ ബുഷ് മേയ് പത്ത് ശനിയാഴ്ച വിവാഹിതയായി. ടെക്‌സാസിലെ 1600 ഏക്കറുള്ള ബുഷിന്റെ അവധിക്കാല വസതിയിലെ തടകാക തീരത്തായിരുന്നു വിവാഹ ചടങ്ങ്. അനിയത്തി ബാര്‍ബറയായിരുന്നു ജെന്നയുടെ ബെസ്റ്റ് മെയ്ഡ്.
ബിസിനസ് വിദ്യാര്‍ത്ഥിയായ വരന്‍ ഹെന്റി ഹാഗര്‍ വെര്‍ജീനിയയിലെ ഗവര്‍ണറായിരുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ജോണ്‍ ഹേഗറുടെ മകനാണ്.
ബുഷിന്‍റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അടക്കം 200 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാദ്ധ്യമപ്രവര്‍ത്തകരെ ഭാഗികമായി ചടങ്ങില്‍ നിന്ന് വിലക്കിയിരുന്നു. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications